പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഓസ്ട്രേലിയന്‍ ടീം എത്തി
ausis team
FILEFILE
ട്വന്‍റി 20 ലോകകപ്പ് കിരീടം നേടിയതിന്‍റേ ആരവം അവസാനിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യ ഏകദിന ക്രിക്കറ്റിന്‍റെ ലഹരിയിലേക്കും വഴുതി വീഴുകയാണ്. സെമിഫൈനലില്‍ ഇന്ത്യ കീഴടക്കിയ ഓ‌സ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ഏഴു മത്സരങ്ങളുള്ള ഏകദിന മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി ബുധനാഴ്ച ഇന്ത്യയില്‍ എത്തി.

ഓസീസിനെതിരെയുള്ള ഇന്ത്യയുടെ ആദ്യ മത്സരം ശനിയാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്. ഓസീസ് ടീം എത്തിച്ചേരേണ്ട വിമാനം വൈകിയതു മൂലം ജോഹന്നാസ് ബര്‍ഗില്‍ നിന്നും ദുബായ് വഴിയാണ് ടീം ബാംഗ്ലൂരില്‍ എത്തിയത്. ടീം ഹോട്ടലില്‍ ടീമിന് പരമ്പാഗത സ്വീകരണം നല്‍കി.

മാധ്യമ ഇടപെടലിനു അനുവദിക്കാതിരുന്ന ടീം വ്യാഴാഴ്ച പത്ര സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. ഇരു ടീമുകളും തമ്മിലുള്ള ഒരു ട്വന്‍റി 20 മത്സരം കൂടി സംഘടിപ്പിച്ചിട്ടുണ്ട്. ജോഹന്നാസ്ബര്‍ഗില്‍ ട്വന്‍റി സെമിയിലായിരുന്നു ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. ഈ മത്സരത്തില്‍ ധോനിയുടെ ഇന്ത്യന്‍ ടീം 15 റണ്‍സിനു ഓസീസിനെ കീഴടക്കിയിരുന്നു.
കൂടുതല്‍
വെസ്റ്റിന്‍ഡീസിനു വാറ്റ്‌മോര്‍
ശ്രീശാന്ത് തിരിച്ചെത്തി
ശ്രീശാന്ത് വേണ്ടപ്പെട്ടവന്‍ : ധോനി
ജോഗീന്ദര്‍ ശര്‍മ്മയ്‌ക്ക് പാരിതോഷികം
ക്രിക്കറ്റിലേക്ക് പണമൊഴുക്ക് വീണ്ടും
ടീം ഇന്ത്യയ്‌ക്ക് സ്വീകരണം