പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ശ്രീശാന്ത് തിരിച്ചെത്തി
shreeshanth
FILEFILE
ട്വന്‍റി20 ലോകകപ്പ്‌ ക്രിക്കറ്റ് ടീമില്‍ കേരളത്തിന്‍റെ അഭിമാനമുയര്‍ത്തിയ ഇന്ത്യന്‍ താരം ശ്രീശാന്ത് കേരളത്തില്‍ തിരിച്ചെത്തി. ബൗളിങ്ങില്‍ കാര്യമായ ചലനം ഉണ്ടാക്കാനായില്ലെങ്കിലും കലാശക്കളിയില്‍ ശ്രീയുടെ നിര്‍ണായ ക്യാച്ചുകളാണ്‌ കളിയില്‍ വഴിത്തിരിവായത്‌.

നെടുമ്പാശേരി വിമാനതാവളത്തില്‍ കുടുംബാംഗങ്ങളും കൂട്ടുകാരും ആരാധകരും ശ്രീക്ക്‌ ആവേശകരമായ സ്വീകരണം നല്‍കി. കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍റെ ആഭിമുഖ്യത്തിലാണ്‌ ശ്രീശാന്തിന്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്‌.

ലോകകപ്പ്‌ ജയിച്ച ടീമിന്‌ വമ്പന്‍ പരസ്യകരാറുകളും സമ്മാനങ്ങളും ടീമിനെ കാത്തിരിക്കുന്നു. കേരള സര്‍ക്കാര്‍ ശ്രീക്ക്‌ അഞ്ച്‌ ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്‌. അര്‍ദ്ധ മലയാളിയായ റോബിന്‍ ഉത്തപ്പയ്‌ക്ക് മൂന്നു ലക്ഷവും കേരള സര്‍ക്കാര്‍ നല്‍കും.

ലോകകപ്പ്‌ ജയം കൂടുതല്‍ മികവ്‌ കാട്ടാന്‍ ആത്മവിശ്വാസം നല്‍കുമെന്ന്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി ശ്രീശാന്ത്‌ പറഞ്ഞു. ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ധോണിയും ദ്രാവിഡും തമ്മില്‍ ക്യാപ്റ്റന്‍സിയില്‍ യാതൊരു വ്യത്യാസവും കണ്ടില്ലെന്നും ശ്രീ പറഞ്ഞു.
കൂടുതല്‍
ശ്രീശാന്ത് വേണ്ടപ്പെട്ടവന്‍ : ധോനി
ജോഗീന്ദര്‍ ശര്‍മ്മയ്‌ക്ക് പാരിതോഷികം
ക്രിക്കറ്റിലേക്ക് പണമൊഴുക്ക് വീണ്ടും
ടീം ഇന്ത്യയ്‌ക്ക് സ്വീകരണം
വരണ്ട ഓര്‍മ്മകള്‍ക്കു വിട: ധോനി
റോബിന് പാരിതോഷികം