ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ട്വന്‍റി20 ക്രിക്കറ്റ് ലീഗ് ആരംഭിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു.അടുത്ത വര്‍ഷം ഒക്ടോബറിലാണ് പിസിബിയുടെ പ്രീമിയര്‍ ലീഗ് ആരംഭിക്കുകയെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഡോക്ടര്‍ നസീം അഷ്‌റഫ് അറിയിച്ചു.
വിദേശ താരങ്ങള്‍ ഉള്‍പ്പെടുന്ന ആറ് ഫ്രാഞ്ചൈസി ടീമുകളാണ് പിസിബി ലീഗിലുണ്ടാകുക.അന്തര്‍ദേശിയ ക്രിക്കറ്റ് കൌണ്‍സില്‍ അംഗീകരിച്ചതും അഞ്ച് ടെസ്റ്റ് രാജ്യങ്ങള്‍ ചേര്‍ന്ന് നയിക്കുന്നതുമായ അന്തര്‍ദേശിയ ചാമ്പ്യന്‍സ് ലീഗിന്‍റെ ഭാഗമായിരിക്കും പിസിബിയുടെ പ്രീമിയര്‍ ലീഗെന്നും അഷറഫ് വ്യക്തമാക്കി.
നിലവില്‍ പാകിസ്ഥാനില്‍ നടക്കുന്ന ട്വന്‍റി20 മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും പ്രീമിയര്‍ ലീഗെന്ന് അഷറഫ് പറഞ്ഞു.ഇതിലേ ഓരോ ടീമിലും നാല് വിദേശ താരങ്ങള്‍,നാല് പ്രാദേശിക താരങ്ങള്‍ എന്നിവരെ കൂടാതെ റിട്ടയര്‍ ചെയ്ത കളിക്കാരും 21 വയസ്സില്‍ താഴെയുള്ള കളിക്കാരുമാണ് ഉണ്ടാകുക.ലീഗില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകളാണ് അന്തര്‍ദേശിയ ചാമ്പ്യന്‍ ലീഗില്‍ പങ്കെടുക്കുക.
പാകിസ്ഥാനെയും ഇന്ത്യയയും കൂടാതെ ഓസ്ട്രേലിയ,ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക എന്നിവടങ്ങളില്‍ നിന്നുള്ള ടീമുകളാകും ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കുക.
|