പ്രഥമ ട്വന്‍റി 20 ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍ തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം മുന്നില്‍ നില്‍ക്കുമ്പോള്‍ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ശ്രീലങ്കയ്‌ക്ക് ആദ്യ തിരിച്ചടി. ടൂര്‍ണമെന്‍റില്‍ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യാ മുരളീധരന്‍റെ സേവനം ശ്രീലങ്കയ്‌ക്ക് ലഭിക്കില്ലെന്ന് ഉറപ്പായി.
കൈമുട്ടിനേറ്റ പരുക്കാണ് ശ്രീലങ്കയ്‌ക്ക് ദൌര്‍ഭാഗ്യമായി ഭവിച്ചത്. കൌണ്ടി ക്രിക്കറ്റില്‍ സജീവമായിരിക്കുന്ന മുരളീധരന്‍റെ പരുക്കു ഭേദമാകാന്‍ നാലോ ആറോ ആഴ്ചകള്‍ വേണ്ടി വരും. ഇതേ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലേക്ക് അയയ്‌ക്കാനിരിക്കുന്ന ലങ്കയുടെ സ്ക്വാഡില്‍ നിന്നും മുരളിയെ ഒഴിവാക്കും.
മുരളി ലോകകപ്പിനുണ്ടാകില്ലെന്നു അറിയിച്ചിരിക്കുന്നത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി കംഗാദരന്‍ മതിവനനാണ്. സെപ്തംബര്‍ 11 മുതല്‍ 24 വരെ നടക്കുന്ന ടൂര്‍ണമെന്‍റില്‍ മുരളിക്കു പകരം മിക്കവാറും ലെഗ് സ്പിന്നര്‍ മലിംഗ് ബന്ദാരയെ ഉള്‍പ്പെടുത്താനാണ് സാധ്യത. എന്നാല്‍ നവംബറില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ നടക്കുന്ന പരമ്പരയില്‍ മുരളി തിരിച്ചെത്തും.
708 വിക്കറ്റുകള്‍ പേരിലുള്ള മുരളിക്ക് ടെസ്റ്റ് ക്രിക്കറ്റിലെ കൂടുതല്‍ വിക്കറ്റ് നേടിയ താരമാകാന്‍ ഒമ്പതു വിക്കറ്റുകള്‍ കൂടി മതി. ഓസീസ് സ്പിന്‍ രാജാവ് ഷെയിന്‍ വോണിന്‍റെ റെക്കോഡാകും മറികടക്കുക. കെനിയയ്‌ക്കെതിരെ സെപ്തംബര്‍ 14 നാണ് ശ്രീലങ്കയുടെ ആദ്യ മത്സരം.
ബുധാനാഴ്ച കെന്‍റിനെതിരെ ലങ്കാഷെറിനു വേണ്ടി 33 ഓവറുകള്‍ എറിഞ്ഞ മുരളി തോളിനു പരുക്കേറ്റ് കളം വിടുകയായിരുന്നു. ടെസ്റ്റില്‍ 700 ഏകദിനത്തില്‍ 450 വിക്കറ്റുകളും തികച്ച താരമാണ്. ലോകകപ്പില്‍ ലങ്കയുടെ തുറുപ്പ് ചീട്ടാകുമെന്നു കരുതിയിരിക്കേയാണ് അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടത്.
|