അനൌദ്യോഗിക ട്വന്‍റി-20 ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളില്‍ കളിക്കുന്ന കിവീസ് താരങ്ങളെ നിരോധിക്കുമെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെടുത്തിയാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലേക്ക് ന്യൂസിലാന്‍ഡ് ടീമില്‍ കളിക്കുന്ന കളിക്കാരെ കൊണ്ടു വരാനുള്ള ലീഗ് പ്രതിനിധികളുടെ തീരുമാനത്തിനാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. കിവീസ് ടീമിലെ ഫാസ്റ്റ് ബൌളര്‍ ഷെയിന്‍ ബോണ്ട്, മുന്‍നായകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് എന്നിവരുമായി ലീഗ് ബന്ധപ്പെട്ടിരുന്നു.
“ ഞങ്ങളുടെ വരുമാനത്തിന്‍റെ ഭൂരി ഭാഗവും മീഡിയാ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഔദ്യോഗിക മത്സരങ്ങളില്‍ നിന്നുള്ളതാണ്. അതു കൊണ്ടു തന്നെ ഐ സി എല്‍ പോലെ അനൌദ്യോഗിക ക്രിക്കറ്റ് മത്സരങ്ങളെ കിവീസ് പിന്തുണയ്‌ക്കില്ല.” ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ഉന്നതാധികാരി ജസ്റ്റിന്‍ വോഗന്‍ വ്യക്തമാക്കുന്നു.
കിവീസ് നിരയില്‍ നിന്നും നഥന്‍ ആസ്‌ലെ, ക്രിസ് ഹാരീസ്, ക്രിസ് കെയിന്‍സ് തുടങ്ങിയവരുടെ പേരുകളാണ് കിവീസില്‍ നിന്നും പറഞ്ഞു കേള്‍ക്കുന്നത്. വിരമിച്ച താരങ്ങള്‍ ഒഴികെയുള്ളവരെ ലീഗിലേക്ക് ബന്ധിപ്പിക്കാന്‍ ലീഗ് ഉന്നതര്‍ക്ക് കഴിഞ്ഞിട്ടില്ല.
പാകിസ്ഥാന്‍റെ മൊഹമ്മദ് യൂസുഫ്, അബ്ദുള്‍ റസാഖ്, ഇമ്രാന്‍ ഫര്‍ഹത്ത് ഐ സി എല്ലുമയി കരാറില്‍ ഏര്‍പ്പെട്ടിരുന്നു നിലവിലെ താരങ്ങള്‍. ഐ സി സി യോ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡോ സീ ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യാ ക്രിക്കറ്റ് ലീഗിനെ അംഗീകരിക്കുന്നില്ല.
|