ജനപ്രീതിയില്‍ മുന്നില്‍ തന്നെ നില്‍ക്കുന്ന ക്രിക്കറ്റിന് ഒളിമ്പിക്‍സില്‍ ഒരു സ്ഥാനം കണ്ടെത്താനാകുമോ? ഇക്കാര്യം പരിഗണിക്കുകയാണ് ഐ സി സി. അന്താരാഷ്ട്ര ഒളിമ്പിക്‍സ് കമ്മറ്റിയില്‍ ഐ സി സിക്കു സ്ഥാനം നേടാനാകുമെങ്കില്‍ ക്രിക്കറ്റ് ഒളിമ്പിക്‍സിലും എത്തിയേക്കാം.
ട്വന്‍റി 20 മാതൃകയിലുള്ള മത്സരങ്ങള്‍ ഒളിമ്പിക്‍സ് പോലുള്ള കായികമാമാങ്കത്തില്‍ ഉള്‍പ്പെടുത്താനായെക്കും എന്നാണ് ഐ സി സി യുടെ വിലയിരുത്തല്‍. 20 ഓവറുകള്‍ വീതമുള്ള ദൈര്‍ഘ്യം കുറഞ്ഞ മത്സരങ്ങള്‍ രണ്ടാഴ്ച നടത്താനാകും എന്നതാണ് പ്രത്യേകത.
“ഒളിമ്പിക്‍സ് കമ്മറ്റിയില്‍ പങ്കാളികളാകാനുള്ള ഐ സി സിയുടെ ശ്രമങ്ങള്‍ ഈ വര്‍ഷം അവസാനം വരെ തുടരും.” ഐ സി സി ചീഫ് എക്‍സിക്യുട്ടീവ് ഓഫീസര്‍ മാല്‍ക്കം സ്പീഡ് പറയുന്നു. ക്രിക്കറ്റ് ഇപ്പോള്‍ തന്നെ കോമണ്‍ വെല്‍ത്ത് ഗെയിംസിന്‍റെ ഭാഗമായിരിക്കുകയാണ്.
1998 ക്വാലലമ്പൂര്‍ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഒരു രണ്ടാം നിര ടീമിനെ അണിനിരത്തിയിരുന്നു. 2010 ല്‍ കോമണ്‍ വെല്‍ത്ത് ഗെയിംസ് നടക്കുന്നത് ഡല്‍ഹിയിലാണ്. സ്വന്തം മണ്ണില്‍ നടക്കുന്ന ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനോ പങ്കെടുക്കാനോ ബി സി സി ഐ കാര്യമായ നീക്കമൊന്നും നടത്തുന്നില്ല.
|