പ്രധാന താള്‍  കായികം  ക്രിക്കറ്റ്‌  ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ലീഗ്: ബോര്‍ഡിനു ഐസിസി പിന്തുണ
cricket ball
FILEFILE
ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിനെതിരെ നിശിത യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനു ആ‍ദ്യമായി ഐ സി സി യുടെ പിന്തുണ. ഇന്ത്യന്‍ ക്രിക്കറ്റ് ഭരണ കൂടം അംഗീകരിക്കുന്നതു വരെ ക്രിക്കറ്റ് ലീഗിനെ അംഗീകരിക്കേണ്ട എന്ന നിലപാടിലാണ് ഐ സി സി.

ഇന്ത്യയില്‍ ഐസിസി അംഗീകരിക്കുന്ന ഒരേയൊരു ക്രിക്കറ്റ് ബോഡി ബി സി സി ഐയുടേതാണ്. പരിഗണന സംബന്ധിച്ച ഐ സി എല്‍ അപേക്ഷ ഐസിസിക്കു മുന്നില്‍ എത്തുന്നതിനു മുമ്പ് തന്നെ ഐ സി എല്ലിനെ അംഗീകരിക്കേണ്ട എന്ന നിലപാടില്‍ തന്നെയാണ് ഐ സി സി എത്തിച്ചേര്‍ന്നിരിക്കുകയാണ്. നേരത്തേ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ ഇടപെടില്ല എന്ന നിലപാട് ഐ സി സി സ്വീകരിക്കാന്‍ ഇടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെയെല്ലാം പുരോഗമിക്കുമ്പോഴും ലീഗ് മത്സരങ്ങളുമായി മുന്നോട്ടു പോകാനുള്ള നീക്കത്തില്‍ തന്നെയാണ് സീ. ട്വന്‍റി 20 മത്സരങ്ങള്‍ക്കായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സിറ്റി ടീമുകളുടെ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കാനാണ് പദ്ധതി. വെസ്റ്റിന്‍ഡീസ് താരം ബ്രയാന്‍ ലാറ, പാകിസ്ഥാന്‍റെ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്ക് തുടങ്ങിയവരെല്ലാം ഐ സി എല്ലുമായി കരാറില്‍ എത്തിയിരിക്കുന്ന സൂപ്പര്‍ താരങ്ങളാണ്.

ബി സി സി ഐ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു സംഘടന മാത്രമാണെന്നും. ക്രിക്കറ്റ് ഇന്ത്യയില്‍ നടത്താനുള്ള കുത്തക അവര്‍ക്ക് മാത്രമല്ലെന്നും കാണിച്ച് സീ ഗ്രൂപ്പ് ഡല്‍‌ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്‌‌തിരിക്കുകയാണ്.

ലീഗിലെ കളിക്കാര്‍ക്ക് ദേശീയ ടീമില്‍ ട്വന്‍റി 20 മത്സരങ്ങള്‍ കളിക്കുന്നതില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുമെന്നു ഭീഷണി മുഴക്കിയിരിക്കുകയാണ് ബി സി സി ഐ. ഇപ്പോള്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലെ ആരും തന്നെ ലീഗുമായി സഹകരിക്കുന്നില്ല.
കൂടുതല്‍
യുവരാജ് ഐസിസി പട്ടികയില്‍
മക്‍ലീന്‍ അന്തരിച്ചു
ടീമുണ്ട്, പക്ഷേ കളി നന്നാവുന്നില്ല
ലീഗ്: കോടതി ഇടപെടുന്നു
ദക്ഷിണാഫ്രിക്കയ്‌ക്ക് പരമ്പര
കാത്തിരിപ്പ് ഫ്ലിന്‍റോഫിനും സഹീറിനും