പ്രധാന താള്‍  കായികം  ക്രിക്കറ്റ്‌  ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
യുവരാജ് ഐസിസി പട്ടികയില്‍
team india
FILEFILE
ഐ സി സിയുടെ വാര്‍ഷിക ക്രിക്കറ്റ് അവാര്‍ഡുകള്‍ക്ക് സാഹിര്‍ ഖാന്‍,യുവരാജ് സിങ്ങ്,അനില്‍ കുംബ്ലെ എന്നിവര്‍ക്ക് നാമനിര്‍ദേശം ലഭിച്ചു. എട്ടു വിഭാഗങ്ങളിലേക്കുള്ള നാമനിര്‍ദേശങ്ങളുടെ പട്ടികയില്‍ മൂന്നു ഇന്ത്യന്‍ കളിക്കാര്‍ക്ക് മാത്രമാണ് ഇടം നേടാന്‍ കഴിഞ്ഞത്.

ഈ വര്‍ഷത്തെ ക്രിക്കറ്റര്‍, മികച്ച ടെസ്റ്റ് താരം, ഏകദിനതാരം, വളര്‍ന്നു വരുന്ന താരം,ക്യാപ്റ്റന്‍, അസോസിയേറ്റ് ഏകദിന കളിക്കാരന്‍, അമ്പയര്‍, വനിതാ ക്രിക്കറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. സാഹിറും കുംബ്ലയും മികച്ച ടെസ്റ്റ് താരങ്ങളുടെ പട്ടികയില്‍ കടന്നപ്പോള്‍ മികച്ച എകദിന താരമായാണ് യുവരാജ് പരിഗണിക്കപ്പെടുന്നത്.

ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്, ശ്രീലങ്കന്‍ ക്യാപറ്റന്‍ മഹേല ജയവര്‍ദ്ധനെ എന്നിവര്‍ക്ക് നാലു വിഭാഗങ്ങളില്‍ നാമ നിര്‍ദ്ദേശം ലഭിച്ചു. ശിവനാരായന്‍ ചന്ദ്രപോള്‍, മാത്യു ഹെയ്ഡന്‍, മൈക്കല്‍ ഹസ്സി, ഗ്ലെന്‍ മക്ഗ്രാത്ത്, മുത്തയ്യ മുരളീധരന്‍, കെവിന്‍ പീറ്റേഴ്സണ്‍, ഷോണ്‍ പൊള്ളൊക്ക്, മുഹമ്മദ് യുസേഫ് എന്നിവരെ മൂന്നു വിഭാഗങ്ങളിലെ അവാര്‍ഡിന് പരിഗണിക്കുന്നുണ്ട്.

ഐ സി സി അംഗീകാരമുള്ള പത്ത് ടീമുകളുടെ ക്യാപ്റ്റന്‍മാര്‍,പത്ത് ഏമറൈറ്റ്സ് എലൈറ്റ് അമ്പയര്‍മാര്‍,പത്ത് ഏമറൈറ്റ്സ് എലൈറ്റ് മാച്ച റെഫറിമാര്‍,ഇരുപത്തിയെട്ട് മുന്‍താരങ്ങള്‍,മാധ്യമ പ്രതിനിധികള്‍ എന്നിവരടങ്ങിയ 56 പേരുടെ പാനലാണ് വിജയികളെ തിരഞ്ഞെടുക്കുക.

സുനില്‍ ഗവാസ്കറിന്‍റെ നേതൃത്വത്തില്‍ ക്രിസ് കെയിന്‍സ്, ഗാരി കിര്‍സ്റ്റന്‍, ഇഖ്ബാല്‍ ഖാസിം, അലക് സ്റ്റുവര്‍ട്ട് എന്നിവരാണ് കളിക്കരുടെ പട്ടിക തയാറാക്കിയത്. സെപ്റ്റംബര്‍ നാലിന് മുന്‍പ് ഇപ്പോള്‍ പ്രഖ്യാപിച്ച പ്രാഥമിക പട്ടികയില്‍ നിന്നു ആവാര്‍ഡിനുള്ള ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കും. സെപ്റ്റംബര്‍ പത്തിന് ജൊഹനാസ്ബര്‍ഗിലാണ് ഐ സി സി അവാര്‍ഡ് ചടങ്ങുകള്‍ നടക്കുക.
കൂടുതല്‍
മക്‍ലീന്‍ അന്തരിച്ചു
ടീമുണ്ട്, പക്ഷേ കളി നന്നാവുന്നില്ല
ലീഗ്: കോടതി ഇടപെടുന്നു
ദക്ഷിണാഫ്രിക്കയ്‌ക്ക് പരമ്പര
കാത്തിരിപ്പ് ഫ്ലിന്‍റോഫിനും സഹീറിനും
ലീഗിന് എട്ടു തമിഴ്‌താരങ്ങള്‍