ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ ചേരുന്ന കളിക്കാരെ ഒതുക്കാനുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ നീക്കത്തിനെതിരെ കോടതി ഇടപെടുന്നു. ലീഗില്‍ കരാറായ കളിക്കാരെ ജോലിയില്‍ നിന്നും പിരിച്ചു വിടാനുള്ള വന്‍ കിട പൊതു മേഖല സ്ഥാപനങ്ങളുടെ ഗൂഡ ശ്രമങ്ങളെ ഡല്‍ഹി ഹൈക്കോടതിയാണ് ചോദ്യം ചെയ്‌തത്.
ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൌളാണ് നോട്ടീസ് പുറപ്പെടുവിച്ചത്. അനൌദ്യോഗിക ലീഗില്‍ പങ്കെടുക്കുന്നതിനു രണ്ടു കമ്പനികള്‍ പല കളിക്കാര്‍ക്കും പുറത്താക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. രണ്ടു വന്‍ കിട പ്രസ്ഥാനങ്ങള്‍ നടത്തുന്ന പോരാട്ടത്തിനു കളിക്കാര്‍ ബലിയാടുകളാകേണ്ടതില്ല എന്നായിരുന്നു ഹൈക്കോടതിയുടെ അഭിപ്രായം.
ഇന്ത്യന്‍ ഓയില്‍, എയര്‍ ഇന്ത്യ തുടങ്ങിയ കമ്പനികളാണ് കളിക്കാരായ ജോലിക്കാരെ പിരിച്ചു വിടാനുള്ള നീക്കം നടത്തിയത്. ഇതിനെതിരെ എസ് എല്‍ ഗ്രൂപ്പായിരുന്നു നിയമനടപടി സ്വീകരിച്ചത്. ലീഗിനെതിരെ കടുത്ത എതിര്‍പ്പുകള്‍ ബോര്‍ഡിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുമ്പോള്‍ ഈ വിധി ലീഗ് കളിക്കാര്‍ക്ക് ആശ്വാസം ആകുകയായിരുന്നു.
കമ്പനികള്‍ക്കും ബിസി സി ഐയ്‌ക്കും മറ്റുള്ളവര്‍ക്കും കോടതി നോട്ടീസ് നല്‍കി. മൂന്നാഴ്ചയ്‌ക്കുള്ളില്‍ ഇക്കാരുഅത്തില്‍ മറുപടി നല്കാനാണ് കോടതി ഉത്തരവ്. ഒക്ടോബര്‍ അഞ്ചിനു ഇക്കാര്യത്തില്‍ വാദം കേള്‍ക്കാനിരിക്കുകയാണ് കോടതി. ഐ സി എല്‍ ലീഗ് തടയാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങളാണ് ബി സി സി ഐ നടത്തുന്നത്.
|