പ്രധാന താള്‍  കായികം  ക്രിക്കറ്റ്‌  ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ബദല്‍ ലീഗുമായി ബി സി സി ഐ
clean bowled
FILEFILE
ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് കളിക്കാരിലും ബി സി സി ഐ ഉന്നതാധികാരികള്‍ക്കും ആശയക്കുഴപ്പം നല്‍കി മുന്നോട്ട് നീങ്ങുമ്പോള്‍ ഇന്ത്യാ ക്രിക്കറ്റ് ലീഗിനു ബദലായി അംഗീകൃത ക്രിക്കറ്റ് ലീഗിനെ കുറിച്ച് ആലോചിക്കുകയാണ് ബി സി സി ഐ.

സുനില്‍ ഗവാസ്ക്കറുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലീഗിന് പ്രൊഫഷണല്‍ ക്രിക്കറ്റ് ലീഗ് എന്നാണ് നാമകരണം നല്‍കിയിരിക്കുന്നത്. ബി സി സി ഐയുടേതായി നടക്കാനിരിക്കുന്ന ആഭ്യന്തര ട്വന്‍റി 20 ക്രിക്കറ്റ് മത്സരങ്ങളാണ് പ്രൊഫഷണല്‍ ക്രിക്കറ്റ് ലീഗാകുന്നത്.

ഈ ലീഗില്‍ ബി സി സി ഐയുടെ കീഴിലെ എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും പെടും. ഓരോ അസോസിയേഷനും ആഭ്യന്തര, ദേശീയ, അന്താരാഷ്ട്ര താരങ്ങളെ ഉള്‍പ്പെടുത്താന്‍ അധികാരമുണ്ട്. ഓരോ ടീമിലും മൂന്ന് അന്താരാഷ്ട്ര താരങ്ങളെ വീതം ഉള്‍ക്കൊള്ളിക്കാം.

ഇതു കൂടാതെ ഓരോ ടീമിനും അഞ്ചു വര്‍ഷത്തെ കരാറിന്‍റെ അടിസ്ഥാനത്തില്‍ ഓരൊ സ്‌പോണ്‍സര്‍മാരെ അനുവദിക്കും.ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് സംബന്ധിച്ച ടീമുകളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബി സി സി ഐ പ്രൊഫഷണല്‍ ക്രിക്കറ്റ് ലീഗും പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത മൂന്നു വര്‍ഷം കൊണ്ട് ആറു ടീമുകളില്‍ നിന്നും 12 ടീമിനെ ലീഗില്‍ ഉള്‍പ്പെടുത്താനായിരുന്നു ഇന്ത്യാ ക്രിക്കറ്റ് ലീഗിന്‍റെ പദ്ധതി. നിലവിലുള്ള അന്താരാഷ്ട്ര താരങ്ങള്‍ക്ക് പുറമേ കിവീസ് മുന്‍ ഓള്‍ റൌണ്ടര്‍ ക്രിസ് ഹാരീസ് ആണ് ഇന്ത്യാ ക്രിക്കറ്റ് ലീഗുമായി കരാറില്‍ എത്തിയ പുതിയ താരം. പിന്നാലെ ക്രിസ് കയിന്‍സും ലീഗില്‍ എത്തിയേക്കാം. സ്റ്റീഫെന്‍ ഫ്ലെമിംഗ് ഓഫര്‍ നിഷേധിച്ചു.
കൂടുതല്‍
ദക്ഷിണാഫ്രിക്കയ്‌ക്ക് ജയം
മിയാന്‍ ദാദ് ലീഗിനെ ന്യായീകരിക്കുന്നു
ഇന്ത്യ എ യ്‌ക്ക് ഒമ്പതു വിക്കറ്റ് ജയം
ലീഗ്: ലക്ഷ്മി രത്തന്‍ ശുക്ല പിന്‍‌മാറി
ലീഗ് ഐ സി സി കൈകഴുകുന്നു
യൂസുഫിന്‍റെ അഭാവം കനത്ത നഷ്ടം