പ്രധാന താള്‍  കായികം  ക്രിക്കറ്റ്‌  ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ലീഗ് ഐ സി സി കൈകഴുകുന്നു
cricket
FILEFILE
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഐ സി എല്ലും തമ്മിലുള്ള വിഷയത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ കൈ കഴുകുന്നു. ഇതു ബി സി സി ഐയുടെ മാത്രം പ്രശ്‌നമാണെന്നും അതില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന് ഇടപെടാനാകില്ലെന്നുമാണ് ഐ സി സി യുടെ നിലപാട്.

ഇത്തരം കാര്യങ്ങള്‍ ഒരോ ബോര്‍ഡുകളുടേയും വ്യക്തിപരമായ കാര്യമാണെന്നും ഈ സാഹചര്യത്തില്‍ ഇടപെടാന്‍ ആകില്ലെന്നും ദുബായില്‍ ഐ സി സിയുടെ വക്താവ് വ്യക്തമാക്കി. പണക്കൊഴുപ്പ് കാട്ടുന്ന ഇത്തരം ലീഗുകളില്‍ കളിക്കാര്‍ പെടാതിരിക്കാനുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടത് ഓരോ ബോര്‍ഡുകളാണ്.

“എല്ലാ ബോര്‍ഡുകളും ഇതിന്‍റെ പരിധിയില്‍ വരാത്തതിനാല്‍ ഇത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ മാത്രം കാര്യമാണ്. ലീഗിനെ പരിഗണിക്കുകയോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ബി സി സി ഐയാണ്.” ഐ സി സി വക്താവ് ദുബായില്‍ പറഞ്ഞു. ഇതോടെ ലീഗ് വിഷയം അന്താരാഷ്ട്ര തലത്തിലേക്കു ഉയര്‍ത്താനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നീക്കം പാളി.

കഴിഞ്ഞ ജൂണില്‍ ലോര്‍‌ഡ്സില്‍ നടന്ന എക്‍സിക്യുട്ടീവ് ബോര്‍ഡ് മീറ്റിംഗിലും ലീഗിനെ സംബന്ധച്ച വിവരം ബി സി സി ഐ മുമ്പോട്ട് വച്ചിരുന്നു. എല്ലാ ടെസ്റ്റു രാജ്യങ്ങളും പങ്കാളികളാകുന്ന എക്‍സിക്യുട്ടീവ് ബോര്‍ഡുകളുടെ ചെയര്‍മാനാണ് ഐ സി സി. എല്ലാ രാജ്യങ്ങള്‍ക്കും ഇത് ഒരോ നയങ്ങളും നല്‍കിയിരിക്കുന്നു . അതു പിന്തുടരുക മാത്രമെ ബോര്‍ഡുകള്‍ ചെയ്യേണ്ടതുള്ളൂ എന്ന നിലപാടിലാണ് ഐ സി സി.

അതേ സമയം ബി സി സി ഐ ഐ സി എല്‍ ചെയര്‍മാന്‍ കപില്‍ ദേവിനെ ദേശീയ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റി യിരിക്കുകയാണ്. കൂടാതെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് കളിക്കുന്ന കളിക്കാരുടെ വേതനം കൂട്ടുകയും ചെയ്‌‌തു.കഴിഞ്ഞ വര്‍ഷം വരെ ആഭ്യന്തര ക്രിക്കറ്റിനു 60 ലക്ഷം അനുവദിച്ചിരുന്ന സ്ഥാനത്ത് 4. 2 കോടിയാണ് പുതിയ സീസണ്‍ മുതല്‍ ചെലവഴിക്കുക. സമ്മാനത്തുകയും കൂട്ടിയിരിക്കുകയാണ്.
കൂടുതല്‍
യൂസുഫിന്‍റെ അഭാവം കനത്ത നഷ്ടം
പവാറിന്‍റെ പവര്‍ കുറയുന്നില്ല
ക്രിസ് ഹാരീസും ലീഗില്‍
ലോസണ്‍ പാകിസ്ഥാനില്‍ എത്തി
കപിലിനെ പുറത്താക്കി
ബോര്‍ഡിനു ലീഗിന്‍റെ ഇന്‍സ്വിംഗര്‍