മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സിനും ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ താല്പര്യം. എന്നാല്‍ കളിക്കുന്ന കാര്യം ഫീല്‍ഡിംഗിലെ ഇതിഹാസ താരം ഉറപ്പാക്കിയിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡറായിട്ടാണ് ജോണ്ടിയെ ക്രിക്കറ്റ് ലോകം പരിഗണിക്കുന്നത്.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നുണ്ടാകാവുന്ന എതിര്‍പ്പുകളെ എല്ലാം ജോണ്ടി തള്ളിക്കളയുകയാണ്. എന്നാല്‍ ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് ഷെയിന്‍ വോണും മക്‍ഗ്രാത്തിനും നിലനില്‍ക്കുന്ന തരം സംശയങ്ങള്‍ ജോണ്ടിക്കും ഉണ്ടെന്ന് അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നു.
ദക്ഷിണാഫ്രിക്കയുമായി റോഡ്‌സിനു കരാര്‍ നിലവിലുണ്ട്. അതുകൊണ്ട് തന്നെ ബൊര്‍ഡിന്‍റെ അനുഇമതി ആശ്രയിച്ചിരിക്കുന്ന റോഡ്‌സിന്‍റെ ഇന്ത്യയിലേക്കുള്ള വരവും. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ നിലവിലെ ഫീല്‍ഡിംഗ് പരിശീലകനാണ് റോഡ്‌സ്. കരാറിലുള്ളവരെ ഒരിടത്തും കളിക്കാന്‍ വിടേണ്ട എന്ന നിലപാടിലാണ് എസ് സി ബി.
|