ഇന്ത്യന്‍ ബൌളര്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റു ചെയ്‌ത ഇംഗ്ലണ്ടിനെ 198 റണ്‍സിനു പുറത്താക്കാന്‍ ഇന്ത്യന്‍ ബൌളര്‍മാക്ക് കഴിഞ്ഞു. പിച്ചിലെ ഈര്‍പ്പത്തോടൊപ്പം കൃത്യമായ ലൈനും ലെംഗ്തും കണ്ടെത്തിയ ഇന്ത്യ പെട്ടെന്നു തന്നെ എതിരാളികളുടെ കഥ കഴിച്ചു.
തലെ ദിവസത്തെ സ്‌കോറായ 169 റണ്‍സിനൊപ്പം 29 റണ്‍സ് നേടാനേ ഇംഗ്ലണ്ടിനു കഴിഞ്ഞുള്ളൂ. 20 റണ്‍സുമായി വാലറ്റത്ത് പ്രതീക്ഷ ഉണര്‍ത്തിയ ട്രെംലെറ്റ് കുംബ്ലേയുടെ സ്പിന്നിനു മുന്നില്‍ തല കുനിച്ചു. നേരത്തേ സഹീര്‍ ഖാന്‍റെ മികച്ച ബൌളിംഗിനു മുന്നില്‍ പതറിയ ഇംഗ്ലണ്ട് ആദ്യ ദിവസം തന്നെ പ്രതീക്ഷ നഷ്ടപ്പെട്ട സ്ഥിതിയിലായിരുന്നു.
പനേസറിനും ആന്‍ഡേഴ്‌സണും ബാറ്റു ചെയ്യാനെത്തുക എന്ന ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. പനേസര്‍ ഒരു റണ്ണിന് സഹീര്‍ ഖാന്‍റെ പന്തില്‍ ലക്‍ഷ്‌മണ് ക്യാച്ച് നല്‍കിയപ്പോള്‍ ആന്‍ഡേഴ്‌സന്‍റെ കുറ്റി തെറുപ്പിച്ച് കുംബ്ലേ ഇംഗ്ലീഷ് ഇന്നിംഗ്‌സിനു തിരശീല വീഴ്ത്തി. ഏകനായി പോയ സൈഡ് ബോട്ടം 18 റണ്ണുമായി മൂക സാക്ഷിയായി നിന്നു.
മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്‌ടപ്പെടാതെ നില്‍ക്കുകയാണ്. ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌ത കാര്‍ത്തിക്കും വാസീം ജാഫറും പിടിച്ചു നില്‍ക്കുന്നു. 12 ഓവറുകള്‍ പന്തെറിഞ്ഞ ശ്രീശാന്ത് വിട്ടു കൊടുത്തത് 16 റണ്‍സാണ്. ഏഴു മെയ്‌ഡന്‍ ഓവറുകള്‍ ശ്രീ എറിഞ്ഞു. ഗാംഗുലി ആര്‍ പി സിംഗ് ശ്രീശാന്ത് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ ആദ്യ ദിനം വീഴ്ത്തി.
|