ഇംഗ്ലണ്ട് പര്യടനത്തിനെത്തിയിരിക്കുന്ന ഇന്ത്യയുടെ രണ്ടാം ടെസ്റ്റിനു കനത്ത മഴ ഭീഷണി മുഴക്കുന്നു. കളീ വെള്ളിയാഴ്ച തുടങ്ങേണ്ട മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉച്ച കഴിഞ്ഞു പോലും കളി തുടങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്. തലേ ദിവസം പെയ്‌ത മഴയെ തുടര്‍ന്ന് ഔട്ട് ഫീല്‍ഡിലെങ്ങും വെള്ളം കെട്ടിക്കിടക്കുകയാണ്.
ഗ്രൌണ്ട് ഉണക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും കളി തുടങ്ങാന്‍ ഇനിയും വൈകിയേക്കും. രണ്ടാമത്തെ ഗ്രൌണ്ടു പരിശോധനയ്‌ക്കു ശേഷമേ വെള്ളിയാഴ്ച കളി നടക്കുമോ എന്ന കാര്യം വ്യക്തമാകു. രാവിലെ അമ്പയര്‍മാരായ സൈമണ്‍ ടൌഫേലും ഇയാന്‍ ഹവ്വലും ഗ്രൌണ്ട് പരിശോധന നടത്തിയിരുന്നു.
താരുമാനാമാകാതെ പോയ ആദ്യ ടെസ്റ്റിലും മഴ കളി മുടക്കാന്‍ എത്തിയിരുന്നു. ഇന്ത്യയുടെ ഒരു വിക്കറ്റ് മാത്രം ശേഷിക്കേ എത്തിയ മഴ കളി സമനിലയിലാക്കുകയായിരുന്നു. പരമ്പര ഇതുവരെ 0-0 ലാണ് നില്‍ക്കുന്നത്. ലോര്‍ഡ്‌സില്‍ കളിച്ച അതേ ടീമിനെ തന്നെയാന് ഇരു ടീമും രണ്ടാമത്തെ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
|