പ്രധാന താള്‍  കായികം  ക്രിക്കറ്റ്‌  ക്രിക്കറ്റ്‌ വാര്‍ത്ത
 
കോളിംഗ്‌വുഡ് ഇനി നയിക്കും
മൈക്കല്‍ കോളിംഗ്‌വുഡ് ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിന്‍റെ നായകനായി. വെസ്റ്റിന്‍ഡീസിനെതിരെ അടുത്ത ആഴ്ച നടക്കുന്ന ഏകദിന പരമ്പര മുതലാണ് കോളിംഗ് വുഡിന്‍റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് ഇറങ്ങുക.ലോകകപ്പ് കളിച്ച ടീമില്‍ നിന്നും ഏഴു മാറ്റങ്ങളുമായിട്ടാണ് ഇംഗ്ലണ്ട് എത്തുന്നത്‌.

വിന്‍ഡീസിനെതിരെ ഇറങ്ങുന്ന പതിനാലംഗ ടീമില്‍ നിന്നും ബാറ്റ്‌സ്‌മാന്‍ ആന്‍ഡ്രൂ സ്ട്രോസ്സിനെയും മുന്‍ നായകന്‍ മൈക്കല്‍ വൊഗനെയും തഴഞ്ഞു. അലിസ്റ്റര്‍ കുക്ക്, സൈഡ് ബോട്ടം, മൈക്കല്‍ യാര്‍ഡി എന്നിവര്‍ ഉള്‍പ്പെട്ട ടീമില്‍ ഹാംഷെയര്‍ ബാറ്റ്‌സ്‌മാന്‍ ദിമിത്രി മസ്കാരനാസ്,വാര്‍വിക്‍ഷെയര്‍ താരം ജോനാതന്‍ ട്രോട്ട് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

ഓള്‍ റൌണ്ടര്‍ ആന്‍ഡ്രൂ ഫ്ലിന്‍റോഫ്, രവി ബോപറ, സജിദ് മഹ്‌മൂദ് എന്നിവര്‍ പരുക്കു മൂലം ടീമില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനാ‍ല്‍ ഇവരെ ടീമിലേക്ക് പരിഗണിച്ചില്ല. മാറ്റ് പ്രയര്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ലോകകപ്പിലെ വിക്കറ്റ് കീപ്പര്‍ പോള്‍ നിക്‍സണ്‍ പുറത്തായി.നാലാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ലിയാം പ്ലങ്കറ്റിനെയും ഏകദിന ടീമില്‍ എടുത്തില്ല.

ജൂണ്‍ 28 ന് തുടങ്ങുന്ന നിയന്ത്രിത ഓവര്‍ മത്സരങ്ങള്‍ ആദ്യ രണ്ട് ട്വന്‍റി മത്സരങ്ങളോടെയാണ് തുടക്കമാകുക.പരമ്പരയില്‍ മൂന്ന്‌ ഏകദിന മത്സരങ്ങളും ഉള്‍പ്പെടും. നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ പോള്‍ കോളിംഗ് വുഡിന്‍റെ മത്സര പരിചയം തുണയാകുമെന്ന വിശ്വാസത്തിലാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്.
കൂടുതല്‍
പരുക്ക്: സഹീര്‍ കളിക്കില്ല
കോളിംഗ് വുഡിന്‍റെ സമയം തെളിയുന്നു?
ഏകദിനം:വിന്‍ഡീസിനു ജയം
ഇന്‍സി പാകിസ്ഥാന് അധികപ്പറ്റ്
‘ഡ്രസ്സിംഗ് റൂമിലെ കാര്യങ്ങള്‍ മിണ്ടരുത്’
പനേസര്‍ അഥവാ വാഴ്‌ത്തപ്പെട്ടവന്‍