അയര്‍ലണ്ട് പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം ആദ്യ മത്സരത്തില്‍ ഫാസ്റ്റ് ബൌളര്‍ സഹീര്‍ഖാന്‍ കളിച്ചേക്കില്ല. പരുക്ക് പൂര്‍ണമായും ഭേദമാകാത്തതാണ് സഹീറിന് പര്യടനത്തിലെ ആദ്യ മത്സരം നഷ്‌ടമാക്കുന്നത്. സിവില്‍ സര്‍വീസ് ക്ലബ്ബ് മൈതാനത്ത് അയര്‍ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം ശനിയാഴ്ചയാണ്.
പരുക്കുമായിട്ടാണ് സഹീര്‍ അയര്‍ലണ്ടില്‍ എത്തിയത്. ആഫ്രോ ഏഷ്യന്‍ ക്രിക്കറ്റിനിടയില്‍ പറ്റിയ പരുക്കില്‍ നിന്നും സഹീര്‍ ഇതു വരെ പൂര്‍ണമായും മോചിതനായില്ല. മിക്കവാറും സച്ചിനും സൌരവ് ഗാംഗുലിയും മത്സരത്തില്‍ പന്തെറിഞ്ഞേക്കും. ഇന്ത്യയ്‌ക്കും അയര്‍ലണ്ടിനും പുറമേ ദക്ഷിണാഫ്രിക്കയും പരമ്പരയില്‍ പങ്കെടുക്കുന്നുണ്ട്.
അയര്‍ലണ്ടിലെ ചെറിയ സ്റ്റേഡിയങ്ങളില്‍ കളിക്കുന്നത് വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നാണ് ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ അഭിപ്രായം. വ്യത്യസ്തമായ കാലാവസ്ഥയിലും വ്യത്യസ്തമായ അനുഭവങ്ങളിലും സമ്മര്‍ദ്ദം കൂടാതെ കളിക്കാനാകുമെന്നും ഇന്ത്യന്‍ നായകന്‍ പ്രതീക്ഷിക്കുന്നു. എതിരാളികളെ നിസ്സാരരാക്കിയും ദ്രാവിഡ് കാനുന്നില്ല.
ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ അയര്‍ലണ്ട് സൂപ്പര്‍ എട്ടില്‍ കടന്നിരുന്നു പാകിസ്ഥാനെയും സിംബാബ്‌വേയെയും മറികടന്നാണ് അയര്‍ലണ്ട് ലോകകപ്പില്‍ നേട്ടം ഉണ്ടാക്കിയത്.അല്ലെകില്‍ തന്നെയും സ്വന്തം മണ്ണില്‍ എല്ലാ ടീമുകളും അപകടകാരികളാണെന്നും ദ്രാവിഡ് അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ യുവ താരങ്ങള്‍ക്ക് മികച്ച അനുഭവപരിചയമാകും അയര്‍ലന്‍റിലെ മത്സരങ്ങളെന്നും ദ്രാവിഡ് ചൂണ്ടി
|