പ്രധാന താള്‍  കായികം  ക്രിക്കറ്റ്‌  ക്രിക്കറ്റ്‌ വാര്‍ത്ത
 
കോളിംഗ് വുഡിന്‍റെ സമയം തെളിയുന്നു?
File
കോളിംഗ് വുഡിന്‍റെ സമയം തെളിയുന്നു എന്ന് സൂചന. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വച്ച് നീട്ടിയ നായകസ്ഥാനം കെവിന്‍ പീറ്റേഴ്‌സണ്‍ വേണ്ടന്ന് വച്ചതോടെ നായക്സ്ഥാനത്തേക്ക് കോളിംഗ് വുഡിന്‍റെ സാധ്യത ഇരട്ടിച്ചു.

ലോകകപ്പിലെ ദയനീയ പ്രകടനത്തിന്‍റെ വെളിച്ചത്തില്‍ ഇംഗ്ലീഷ് ടീമിനെ മാറ്റി പ്രതിഷ്ഠിക്കുന്നതിനായി സെലക്‍ടര്‍മാര്‍ തീരുമാനിച്ചിരുന്നു. മുഖ്യ പരിശീലകന്‍ പീറ്റര്‍ മൂര്‍ 2011 ലോകകപ്പിലേക്ക് ടീമിനെ പുന സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്. പീറ്റര്‍ മൂറിന്‍റെ കീഴില്‍ ഇംഗ്ലണ്ട് വിന്‍ഡീസിനെതിരെ 3-0 ന്‍റെ ടെസ്റ്റ് വിജയമാണ് നേടിയത്.

അടുത്തയാഴ്ച വെസ്റ്റിന്‍ഡീസിനെതിരെ തന്നെ ട്വന്‍റി 20 മത്സരങ്ങളും മൂന്ന്‌ ഏകദിന മത്സരങ്ങളും നടക്കാനിരിക്കേ പുതിയ ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയ മത്സരങ്ങളാണ് ഇനി വരാന്‍ പോകുന്നത്‌. ഇന്ത്യയ്‌ക്ക് എതിരെ ഏഴ് എകദിനങ്ങളും അതിനു പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിലും ഇംഗ്ലണ്ട് കളിക്കും.

നായകനായി പരിചയമില്ലെങ്കിലും ബുദ്ധിപരമായ കളിയുടെ പേരിലാണ് മുന്‍ നായകന്‍ ഗ്രഹാം ഗൂച്ചിനെ പോലെയുള്ളവര്‍ കോളിംഗ് വുഡിനെ പിന്തുണയ്‌ക്കുന്നത്‌.മുന്‍ നായകന്‍ വോഗനുമായുള്ള നല്ല ബന്ധം മികച്ച പാട്‌ണര്‍ഷിപ്പുകള്‍ കണ്ടെത്താന്‍ കോളിംഗ് വുഡിനു തുണയായിരുന്നു. കളിക്കാരെല്ലാമായും നല്ല ബന്ധം പുലര്‍ത്തുന്നതും നായക സ്ഥാനത്തേക്ക് കോളിംഗ് വുഡിനെ തുണയ്‌ക്കുന്ന ഘടകമാണ്.
കൂടുതല്‍
ഏകദിനം:വിന്‍ഡീസിനു ജയം
ഇന്‍സി പാകിസ്ഥാന് അധികപ്പറ്റ്
‘ഡ്രസ്സിംഗ് റൂമിലെ കാര്യങ്ങള്‍ മിണ്ടരുത്’
പനേസര്‍ അഥവാ വാഴ്‌ത്തപ്പെട്ടവന്‍
വോഗന്‍ ഏകദിനത്തോടും വിടപറയുന്നു
വിന്‍ഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ട്