ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ വിന്‍ഡീസ് ആദ്യ വിജയം നേടി. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെയാണ് വിന്‍ഡീസ് ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയത്. വാര്‍വിക്‍ഷെയറില്‍ മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്‌ത ലയണ്‍സ് 24 ഓവറില്‍ 174 ന് ആറു വിക്കറ്റ് നഷ്‌ടമായി.
മറുപടീ ബാറ്റിംഗില്‍ 23 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്‌ടത്തില്‍ വെസ്റ്റിന്‍ഡീസ് 178 റണ്‍സ് എടുത്തു.ദിനേശ് രാംദിനും റുണാക്കോ മോര്‍ട്ടനും തീര്‍ത്ത 153 റണ്‍സ് കൂട്ടുകെട്ടായിരുന്നു വിന്‍ഡീസിനു വിജയം സമ്മാനിച്ചത്. രാം ദിന്‍ 52 പന്തുകളില്‍ അഞ്ചു ബൌണ്ടറികളും മൂന്നു സിക്‍സറുകളും പറത്തിയപ്പോള്‍ മോര്‍ട്ടന്‍ 61 പന്തുകളില്‍ ആരു ഫോറും മൂന്നു സിക്‍സും ഉള്‍പ്പടെ 72 രണ്‍സ് അടിച്ചു.
ഓപ്പണര്‍ ക്രിസ് ഗെയ്‌ല്‍ എട്ടു റണ്‍സിന് ആന്‍ഡേഴ്‌സണിന്‍റെ പന്തില്‍ ഷായ്‌ക്ക് പിടി നല്‍കിയപ്പോള്‍ ബ്രോഡിന്‍റെ പന്തിലാണ് രാംദിന്‍ ഷായുടെ കൈ കളില്‍ എത്തിയത്. സാമുവത്സ് റണ്‍സ് എടുക്കുന്നതിനു മുമ്പേ പുറത്തായെങ്കിലും ജോസഫും(ഒമ്പത്) മോര്‍ട്ടനും വിന്‍ഡീസിനെ കരയ്‌ക്കണച്ചു.സാമുവത്സ് മൂന്നു വിക്കറ്റുകല്‍ വീഴ്ത്തി വിന്‍ഡീസ് ബൌലിംഗില്‍ നിര്‍ണായകമായി.
നേരത്തേ സോളങ്കിയുടേയും ജഫേഴ്‌സന്‍റെയും ഗിഡ്മാന്‍റെയും ബാറ്റിംഗാണ് ഇംഗ്ലീഷ് റ്റീമിനെ മാന്യമായ നിലയില്‍ എത്തിച്ചത്. ജഫേഴ്‌സണ്‍ (36),സോളങ്കി(38), ഗിഡ്‌മാന്‍(34) എന്നിവര്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ ഷാ(20), യാര്‍ഡി(17),ജോയ്‌സ്(15) എന്നിവര്‍ മതിയായ പിന്തുണ നല്‍കി.
|