പ്രധാന താള്‍  കായികം  ക്രിക്കറ്റ്‌  ക്രിക്കറ്റ്‌ വാര്‍ത്ത
 
‘ഡ്രസ്സിംഗ് റൂമിലെ കാര്യങ്ങള്‍ മിണ്ടരുത്’
ഡ്രസ്സിംഗ് റൂമില്‍ നടക്കുന്ന കാര്യങ്ങള്‍ പത്രക്കാര്‍ക്കു മുമ്പില്‍ വിളമ്പുന്ന പരിപാടി അവസാനിപ്പിച്ചുകൊള്ളാന്‍ കളിക്കാര്‍ക്ക് ബി സി സി ഐ നിര്‍ദ്ദേശം. ഡ്രസ്സിംഗ് റൂമിലെ വിവാദങ്ങളും ടീം മീറ്റിംഗ് വിശദാംശങ്ങളും ഒരു കാരണവശാലും പുറത്തു മിണ്ടരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് കളിക്കാര്‍ക്കു ലഭിച്ചിരിക്കുന്നത്‌.

80 ദിവസ സന്ദര്‍ശനത്തിനായി ഇംഗ്ലണ്ടില്‍ എത്തിയിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കാണ് കര്‍ശനമായ താക്കീത്.സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനെ ചൂഴ്‌ന്നു നിന്ന വിവാദങ്ങളാണ് കളിക്കാരോട് വായടക്കാന്‍ നിര്‍ദ്ദേശിക്കാന്‍ ബി സി സി ഐയെ പ്രേരിപ്പിച്ചിരിക്കുന്നത്‌. 2005 ല്‍ നായകന്‍ സൌരവ് ഗാംഗുലിയും പരിശീലകന്‍ ചാപ്പലുമായി ഉണ്ടായ പ്രശ്നങ്ങള്‍ ചാപ്പല്‍ കരാര്‍ അവസാനിപ്പിച്ച അടുത്ത കാലം വരെ ഉണ്ടായി.

ടീം മാനേജ്മെന്‍റിന്‍റെ സമ്മതത്തോടെയല്ലാതെ മാധ്യമങ്ങള്‍ക്കു അഭിമുഖം അനുവദിക്കുന്ന പതിവും ബി സി സി ഐ അവസാനിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും പര്യടനങ്ങളില്‍ പരിശീലനം കഴിഞ്ഞെത്തുന്ന ടീമംഗങ്ങള്‍ പത്രങ്ങള്‍ക്ക് അഭിമുഖം അനുവദിക്കുന്ന പതിവ് ഉണ്ടായിരുന്നു. ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിനു മുമ്പ് നായകന്‍ ദ്രാവിഡ് നടത്തിയ പത്ര സമ്മേളനത്തിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
കൂടുതല്‍
പനേസര്‍ അഥവാ വാഴ്‌ത്തപ്പെട്ടവന്‍
വോഗന്‍ ഏകദിനത്തോടും വിടപറയുന്നു
വിന്‍ഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ട്
വോഗന്‍ നായകസ്ഥാനം വേണ്ടെന്നുവച്ചു
പാകിനു വീണ്ടും ഓസീസ് പരിശീലകന്‍?
ടെയ്റ്റിന് സാധ്യത കുറഞ്ഞു