പ്രധാന താള്‍  കായികം  ക്രിക്കറ്റ്‌  ക്രിക്കറ്റ്‌ വാര്‍ത്ത
 
പനേസര്‍ അഥവാ വാഴ്‌ത്തപ്പെട്ടവന്‍
ദൂസ്‌രയെറിഞ്ഞ് ഒരു കാലത്ത് എതിരാളികളെ വട്ടം കറക്കിയിരുന്ന ഹര്‍ഭജന്‍ സിംഗെന്ന സര്‍ദാര്‍ജി പ്രകടനം മോശമായി ഇന്ത്യന്‍ ടീമിന് പുറത്തേക്ക് പോയപ്പോള്‍, വെസ്‌റ്റ്‌ഇന്‍ഡീസിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇന്ത്യന്‍ വംശജനായ പനേസറെന്ന സര്‍ദാര്‍ജിയെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുതിയ സ്‌പിന്‍ മിശിഹയായി വാഴ്‌ത്തുന്നു.

വെസ്റ്റിന്‍ഡീസിനെ സ്വന്തം മണ്ണില്‍ കെട്ടുകെട്ടിക്കാന്‍ ഇംഗ്ലണ്ട് ഏറ്റവും കൂടുതല്‍ കടപ്പെട്ടത്‌ ഇടംകയ്യന്‍ സ്പിന്നര്‍ മോണ്ടി പനേസറിനോടായിരുന്നു.നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഈ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അത്രമാത്രം കരീബിയന്‍ നിരയെ വട്ടം കറക്കി.

30 വര്‍ഷത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തില്‍ റേറ്റിംഗില്‍ ഏറ്റവും മുന്നിലെത്തിയ ഒരു സ്പിന്നര്‍ ഉണ്ടായിട്ടില്ല.ഐ സി സിയുടെ പുതിയ റാങ്കിംഗില്‍ ബൌളര്‍മാരുടെ നിരയില്‍ ആദ്യ പത്തില്‍ എത്തിയിരിക്കുകയാണ് പനേസര്‍ പരമ്പരയില്‍ 23 വിക്കറ്റ് നേടിയ പനേസര്‍ 721 പോയിന്‍റുമായി ആറാം സ്ഥാനത്തേക്കാണ് ഉയര്‍ന്നത്‌.

1977 ല്‍ ഡെറിക്ക് അണ്ടര്‍ വുഡ് ആദ്യ പത്തില്‍ ഇടം പിടിച്ച ശേഷം ഒരു ഇംഗ്ലീഷ് സ്പിന്നറുടെ പേര് പറഞ്ഞു കേള്‍ക്കുന്നത്‌ ഇതാദ്യമാണ്.ഇംഗ്ലീഷ് മാധ്യമങ്ങള്‍ പരമ്പര വിജയത്തില്‍ വാഴ്‌ത്തുന്നതും സെഞ്ച്വറി നേടിയ കോളിംഗ് വുഡിനേക്കാള്‍ പനേസറിനെയാണ്.
കൂടുതല്‍
വോഗന്‍ ഏകദിനത്തോടും വിടപറയുന്നു
വിന്‍ഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ട്
വോഗന്‍ നായകസ്ഥാനം വേണ്ടെന്നുവച്ചു
പാകിനു വീണ്ടും ഓസീസ് പരിശീലകന്‍?
ടെയ്റ്റിന് സാധ്യത കുറഞ്ഞു
ബട്ട് പാക് വൈസ്ക്യാപ്റ്റന്‍