കോച്ചിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചേരി തിരിഞ്ഞുള്ള ചര്‍ച്ചകള്‍ നടക്കുന്നതിന്‍റെ കൂടെ കളിക്കാരും ബിസിസീഐയും തമ്മിലുള്ള കരാറിനെ സംബന്ധിച്ച് ചൂടേറിയ ചര്‍ച്ച നടക്കാന്‍ സാദ്ധ്യത.
ക്രിക്കറ്റിനുപരിയായി പരസ്യത്തില്‍ കളിക്കാന്‍ കളിക്കാരെ വിടില്ലെന്ന നിലപാടാണ് ബി സി സി ഐ എടുക്കുന്നത്. എന്നാല്‍ ഇക്കാര്യം കളിക്കാര്‍ക്ക് എത്രമാത്രം സ്വീകാര്യമാകുമെന്ന് കണ്ടറിയണം. ലോകകപ്പ് പരാജയത്തിനു ശേഷം കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന കളിക്കാര്‍ മൂന്നു പരസ്യത്തില്‍ കൂടുതല്‍ പങ്കെടുക്കണ്ട എന്നതാണ് ബോര്‍ഡിന്‍റെ നിബന്ധന.
ലോകകപ്പിലെ പരാജയത്തിനു ശേഷമാണ് ബോര്‍ഡ് ഇത്തരമൊരു നീക്കം നടത്തിയത്. കളിക്കാര്‍ കരാര്‍ ഒപ്പിടുന്നില്ല എങ്കില്‍ ബോര്‍ഡിന് തീരുമാനത്തില്‍ നിന്നും അയയേണ്ടി വരും. എന്നാല്‍ ഇക്കാര്യത്തില്‍ സീനിയര്‍ കളിക്കാര്‍ക്ക് അതൃപ്‌തിയാണ്. പരസ്യം ഷൂട്ടിംഗിനായി ഏതാനും ദിവസങ്ങള്‍ മാത്രമേ വേണ്ടി വരൂ എന്ന് ഉറപ്പാക്കുന്നുണ്ടെന്നാണ് കളിക്കാരുടെ വാദം.
ബോര്‍ഡിന്‍റെ കരാറില്‍ പറയുന്ന മറ്റു കാര്യങ്ങളിലും സീനിയര്‍ കളിക്കാര്‍ക്ക് അതൃപ്തിയാണ് എല്ലാ കളിക്കാര്‍ക്കും വരുമാനം തുല്യമാക്കണമെന്ന നിലപാടിലാണ് ബോര്‍ഡ്. ഇക്കാര്യത്തില്‍ സീനിയര്‍ കളിക്കാര്‍ അവരുടെ ഉത്‌ക്കണ്ഠ പ്രകടിപ്പിക്കുകയാണ്. തങ്ങളുടെ സീനിയോറിറ്റി ബോര്‍ഡ് അംഗീകരിക്കുന്നില്ലാത്തത് ഖേദകരമാനെന്നാണ് അവരുടെ വാദം.
പഴയ കരാര്‍ ബോര്‍ഡിന്‍റെ വരുമാനത്തിന്‍റെ 26 ശതമാനം തുകയായിരുന്നു പ്രതിഫലം നല്‍കിയിരുന്നത്. 13 സതമാനം സീനിയര്‍ കളിക്കാര്‍ക്കു നല്‍കുമ്പോള്‍ ആഭ്യന്ത്ര ക്രിക്കറ്റ് കളിക്കുന്നവര്‍ക്കായിരുന്നു ബാക്കി 13 ശതമാനം തുക. കരാര്‍ സംബന്ധിച്ച കാര്യത്തില്‍ ബൊര്‍ഡ് അയയ്ഞ്ഞേക്കുമെന്നതാണ് പുതിയ സൂചന.
|