ഓസ്‌ട്രേലിയക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. 17 റണ്‍സിന്‍റെ ലീഡാണ് ഇന്ത്യ നേടിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 480 റണ്‍സ് എടുത്തിട്ടുണ്ട്.
സച്ചിന്‍(134), ആര്‍.പി.സിംഗ്(5)എന്നിവരാണ് ബാറ്റ് ചെയ്യുന്നത്. 112.3 ഓവറിലാണ് ഇന്ത്യ ഇത്രയും റണ്‍സ് നേടിയത്. ഹര്‍ഭജന്‍ സിംഗാണ് അവസാനം പുറത്തായ ബാറ്റ്‌സ്‌മാന്‍. സ്‌കോര്‍ ബോര്‍ഡ് 474 ല്‍ നില്‍ക്കുമ്പോള്‍ 63 റണ്‍സെടുത്ത ഹര്‍ഭജനെ ജോണ്‍സണ്‍ പുറത്താക്കുകയായിരുന്നു. ഇന്ത്യക്ക് 30 എക്‍സ്‌ട്രാകള്‍ ലഭിച്ചു.
കംഗാരുക്കള്‍ക്ക് വേണ്ടി ലീ നാല് വിക്കറ്റുകള്‍ നേടി. ജോണ്‍സന്‍ ഹോഗ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ക്ലര്‍ക്ക്,സൈമണ്ടസ് എന്നിവര്‍ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.
67 റണ്‍സെടുത്ത ഗാംഗുലിയുടെ വിക്കറ്റ് ഹോഗ് കീശയിലാക്കിയപ്പോള്‍ യുവരാജ്(12), ധോണി(2), കുംബ്ലെ(2) എന്നിവരുടെ വിക്കറ്റുകള്‍ ലീയാണ് നേടിയത്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 463 റണ്‍സില്‍ അവസാനിച്ചു. 112.3 ഓവറിലാണ് ഓസ്‌ട്രേലിയ ഇത്രയും റണ്‍സ് നേടിയത്.
|