പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ഐപിഎല്‍ > കളിക്കുന്നത് ആരെയും ബോധിപ്പിക്കാനല്ല: സച്ചിന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കളിക്കുന്നത് ആരെയും ബോധിപ്പിക്കാനല്ല: സച്ചിന്‍
താന്‍ ക്രിക്കറ്റ് കളിക്കുന്നത് ആരെയും ബോധിപ്പിക്കാനല്ലെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റിനെ അഗാധമായി സ്നേഹിക്കുന്നതുകൊണ്ടും കളി ആസ്വദിക്കുന്നതുകൊണ്ടുമാണ് ഇപ്പോഴും ഗ്രൌണ്ടില്‍ ഇറങ്ങുന്നതെന്ന് സച്ചിന്‍ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയില്‍ ഐപി‌എല്‍ മത്സരത്തിനിടെ ടൈംസ് നൌ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാ‍രിക്കുകയായിരുന്നു സച്ചിന്‍. ടീമിന് വേണ്ടിയുള്ള സംഭാവനയും സംതൃപ്തിയുമാണ് വലിയ കാര്യമെന്ന് സച്ചിന്‍ പറഞ്ഞു.

വമ്പന്‍ സ്കോറുകള്‍ നേടുന്നതോ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നതോ മാത്രമല്ല ടീമിന് വേണ്ടിയുള്ള സംഭാവനയെന്ന് സച്ചിന്‍ പറഞ്ഞു. റെക്കോര്‍ഡുകള്‍ ഒരു കളിക്കാരന്‍റെ സംഭാവനകളുടെ പ്രതിഫലനമായിരിക്കാം, എന്നാല്‍ താ‍ന്‍ ക്രിക്കറ്റ് കളിക്കുന്നത് ഇത്തരം കണക്കുകള്‍ക്ക് വേണ്ടിയല്ലെന്നും കളി ആസ്വദിക്കുന്നത് കൊണ്ടാണെന്നും സച്ചിന്‍ വ്യക്തമാക്കി.

റെക്കോഡുകളിലും വമ്പന്‍ നേട്ടങ്ങളിലും മാത്രം ശ്രദ്ധ ചെലുത്തിയാല്‍ ഒരു പ്രയോജനവും നേടാനാകില്ലെന്നും കളിയില്‍ താല്‍‌പര്യമുണ്ടാകില്ലെന്നും സച്ചിന്‍ പറഞ്ഞു. കളി ആസ്വദിക്കുന്നതിനാലാണ് തന്‍റെ ഉള്ളില്‍ ഇപ്പോഴും മത്സരത്വര നിലനില്‍ക്കുന്നതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഡെവിള്‍സിനും ചാര്‍ജേഴ്സിനും വിജയം
ബുക്കാനന്‍ തിയറിക്കെതിരെ വഡേക്കറും
ഐപി‌എല്‍: ഇന്‍ഷുറന്‍സ് തുകയും ഇരട്ടി
റോയല്‍‌സിന് നാണംകെട്ട തോല്‍വി
ഐപി‌എല്ലിലെ ആദ്യകേമനായി സച്ചിന്‍
90 ശതമാനം ടിക്കറ്റുകളും വിറ്റുതീര്‍ന്നു