പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ഐപിഎല്‍ > ഐപി‌എല്‍; മാധ്യമപ്രതിഷേധം ഒത്തുതീര്‍പ്പായി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഐപി‌എല്‍; മാധ്യമപ്രതിഷേധം ഒത്തുതീര്‍പ്പായി
ഐപി‌എല്‍ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് ഐപി‌എല്‍ അധികൃതരും വാര്‍ത്താ ഏജന്‍സികളും തമ്മില്‍ ഉടലെടുത്ത തര്‍ക്കം ഒത്തുതീര്‍പ്പായി. വിവാദ നിബന്ധനകളില്‍ ഇളവ് വരുത്താന്‍ ഐപി‌എല്‍ അധികൃതര്‍ തീരുമാനിച്ചതോടെയാണ് പ്രശ്നം തീര്‍ന്നത്.

ക്രിക്കറ്റ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വെബ്സൈറ്റുകള്‍ക്ക് വാര്‍ത്തകളും ചിത്രങ്ങളും നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഏജന്‍സികളെ പ്രകോപിപ്പിച്ചത്. ഈ വിലക്ക് ഒഴിവാക്കാനാകില്ലെന്നായിരുന്നു ചെയര്‍മാന്‍ ലളിത് മോഡിയുടെ നിലപാട്. എന്നാല്‍ ടൂര്‍ണ്ണമെന്‍റ് ബഹിഷ്കരിക്കാന്‍ ഏജന്‍സികള്‍ തീരുമാനിച്ചതോടെ ഐപി‌എല്‍ നേതൃത്വം കടുംപിടുത്തം ഉപേക്ഷിക്കുകയായിരുന്നു.

പ്രശ്നം ഒത്തുതീര്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലളിത് മോഡി പറഞ്ഞു. ഇതിലൂടെ ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള ആരാധകര്‍ക്ക് മത്സരങ്ങള്‍ ആസ്വദിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. റോയിട്ടേഴ്സ്, അസോസിയേറ്റഡ് പ്രസ്, ഏജന്‍സ് ഫ്രാന്‍സ് പ്രസ്, ഗെറ്റി ഇമേജസ് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളാണ് മത്സരങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഹിറ്റ്‌ലിസ്റ്റില്‍ ലളിത് മോഡിയും
ബുക്കാനന് പോണ്ടിംഗിന്‍റെ പിന്തുണ
ഐപി‌എല്‍ സം‌പ്രേഷണത്തര്‍ക്കം കോടതിയില്‍
ദാദ’ തന്നെ ക്യാപ്റ്റന്‍
സൂപ്പര്‍ കിങ്സ് ദക്ഷിണാഫ്രിക്കയിലേക്ക്
‘ദാദ‘യില്ലാതെ റൈഡേഴ്സ് ഇല്ല: ഷാരൂഖ്