പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ഐപിഎല്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചെകുത്താന്‍‌മാര്‍ പൊരുതിനേടി  Search similar articles
PTIPTI
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലനില്‍ക്കാന്‍ ആവശ്യമായ വിജയം ഡല്‍‌ഹി ഡേര്‍ ഡെവിള്‍സ് പൊരുതി നേടി. തുടച്ചയായ പരാജയങ്ങള്‍ സമ്പാദിച്ച് ദയനീയാവസ്ഥയില്‍ തുടരുന്ന ഡക്കാണ്‍ ചാര്‍ജ്ജേഴ്‌സാണ് ഡല്‍‌ഹിടീമിനോട് ഇത്തവണ പരാജയം സമ്മതിച്ചത്. 12 റണ്‍സിനായിരുന്നു ചുവപ്പ് ചെകുത്താന്‍‌‌മാര്‍ അത്‌ഭുത വിജയം സമ്പാദിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഡെയര്‍ ഡെവിള്‍സ് 195 റന്‍സിന്‍റെ വിജയ ലക്‍‌ഷ്യമായിരുന്നു ചാര്‍ജ്ജേഴ്‌സിനു മുന്നില്‍ വച്ചത്. എന്നാല്‍ ഹൈദരാബാദിന്‍റെ വിജയം തേടിയുള്ള സഞ്ചാരം 182 ല്‍ അവസാനിച്ചു. അഞ്ചു വിജയത്തോടെ 10 പോയന്‍റ് നേടിയ ഡല്‍ഹി നാലാം സ്ഥാനത്തായപ്പോള്‍ എട്ടാം തോല്‍‌വിയുമായി എതിരാളികള്‍ പുറത്തേക്കുള്ള വാതിലിലായി.

നായകന്‍ സെവാഗ് റണ്‍സില്ലാതെ പുറത്തായ മല്‍സരം ഗൌതം ഗംഭീറും(79) ശിക്കാര്‍ ധവാനും (68നോട്ടൗട്ട്) തോളിലേറ്റി. ഉജ്വലമായി പൊരുതിയ ഡല്‍‌ഹി ബൌളര്‍മാരില്‍ അവസാന ഓവറില്‍ ഹാട്രിക്ക് നേടിയ അമിത് മിശ്രയുടെ ബൗളിങ്ങും നിര്‍ണ്ണായകമായി. മൊത്തം അഞ്ചു വിക്കറ്റ് നേടി ഡക്കാണെ തകര്‍ത്ത അമിത് മിശ്രയാണ് കളിയിലെ താരം.

ടോസ് നേടിയ ഡക്കാണ്‍ നായകന്‍ ഡല്‍‌ഹി ബാറ്റിംഗിന് അയയ്‌ക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ സെവാഗ് പുറത്തായെങ്കിലും ഉത്തര വാദിത്വം ചുമലില്‍ ഏന്തിയ ഗംഭീര്‍ 48 പന്തില്‍ ഏഴു ബൗണ്ടറിയും മൂന്നു സിക്‌സറുമുള്‍പ്പെടെ 79 റണ്‍സെടുത്തു. സെവാഗിനു പിന്നാലെ എത്തിയ ശിക്കാര്‍ ധവാനും ഡക്കാണ്‍ ബൌളര്‍മാരെ വേട്ടയാടി. ധവാന്‍ 52 പന്തില്‍ എട്ടു ബൗണ്ടറികളോടെ 68 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

പിന്നാലെ എത്തിയ മഹറൂഫും(11 പന്തില്‍ 19) ദില്‍ഷനും (6 പന്തില്‍ 16) അവസാന ഘട്ടത്തില്‍ സ്‌കോറിങ്ങിന് വേഗത കൂട്ടി. ഡക്കാണ്‍ ചാര്‍ജ്ജേഴ്‌സിനായി 14 പന്തില്‍ 33 റണ്‍സ് എടുത്ത അഫ്രിഡി 18 പന്തില്‍ 35 എടുത്ത രോഹിത്ശര്‍മ, 18 പന്തില്‍ 34 റണ്‍സ് നേടിയ വേണുഗോപാലറാവു എന്നിവര്‍ തിരിച്ചടിച്ചെങ്കിലും ജയിക്കാന്‍ അത് പര്യാപ്തമായില്ല.
കൂടുതല്‍
സൂര്യന്‍ ജ്വലിച്ചു: മുംബൈ തിളങ്ങി
ഏറെ പ്രതീക്ഷയോടെ മുംബൈ
ദ്രാവിഡ് ചതിച്ചു: മല്യ
സച്ചിന്‍ അരങ്ങേറ്റത്തിന്
ലക്ഷ്മണ് ട്വന്‍റി20 കളി മതിയായി
അക്തറിന്‍റെ തുടക്കം ഗംഭീരം