പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ഐപിഎല്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഏറെ പ്രതീക്ഷയോടെ മുംബൈ
PTIPTI
ഐക്കണ്‍ പ്ലേയര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സാന്നിദ്ധ്യത്തില്‍ തുടര്‍ച്ചയായി നാലാം വിജയം ലക്‍ഷ്യമിടുകയാണ് മുംബൈ ഇന്ത്യന്‍സ്. വാങ്കഡേ സ്റ്റേഡിയത്തും ബിധനാഴ്ച നടക്കുന്ന മത്സരത്തില്‍ മുംബൈ നേരിടുന്നത് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയാണ്. ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്തായ മുംബൈയ്‌ക്ക് ജീവന്‍ മരണ പോരാട്ടമാണ് ഈ മത്സരം.

ആദ്യ ഘട്ടത്തിലെ ഏഴ് മത്സരങ്ങളിലും വിശ്രമത്തിലായിരുന്ന സച്ചിന്‍ തന്നെയാണ് ഈ മത്സരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രവും. ഈ മത്സരത്തില്‍ മുംബൈ നായകന്‍റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സച്ചിന്‍ ഇല്ലാതെ ആദ്യ നാല് മത്സരങ്ങളില്‍ വിയര്‍ത്ത് പോയ മുംബൈ അതിനു ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിക്കളഞ്ഞു.

ബാറ്റിംഗിലും ബൌളിംഗിലും ഫീല്‍ഡിംഗിലും പുതിയ ടീമായി മാറിയ മുംബൈ മികച്ച ടീമുകളായ രാജസ്ഥാന്‍ റോയല്‍സിനെയും ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെയും തിരിച്ചുവരവില്‍ തോല്പിച്ചു. റോബിന്‍ ഉത്തപ്പ അഭിഷേക് നായര്‍, ജയസൂര്യ, വെസ്റ്റിന്‍ഡീസ് ഓള്‍ റൌണ്ടര്‍ ഡ്വയ്‌ന്‍ ബ്രാവോ എന്നിവര്‍ നിരക്കുന്ന ബാറ്റിംഗ് നിര തിളങ്ങിയേക്കാം.

ബൌളിംഗില്‍ പൊള്ളോക്കും നെഹ്‌റയും നന്നായി ബൌള്‍ ചെയ്യുന്നുണ്ട്. മറുവശത്ത് മാത്യു ഹെയ്ഡനും മൈക്ക് ഹസിയും പോയശേഷം ക്ഷീണത്തിലാണ് ചെന്നൈ സൂപ്പര്‍കിങ്‌സ്. എന്നാല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തായ ചെന്നൈ വീണ്ടും വിജയ പാതയില്‍ എത്തിയിരിക്കുകയാണ്. നായകന്‍ ധോനി, സുരേഷ് റെയ്‌ന, എസ്.ബദരീനാഥ്, വിദ്യുത് ശിവരാമകൃഷ്ണന്‍ എന്നിവര്‍ മികച്ച പ്രകടനം നടത്തുന്ന ബാറ്റിംഗ് നിരയാണ് പ്രതീക്ഷ.

അതേ സമയം കഴിഞ്ഞ മത്സരങ്ങളില്‍ മാറ്റം ഫലപ്രദമായി വിനിയോഗിച്ച ധോനി ബൌളിംഗില്‍ ബാലാജിയിലൂടെ പുതിയ കുന്തമുന കണ്ടെത്തിയിരിക്കുക ആണ്. ആഭ്യന്തര ക്രിക്കറ്റിലെ താരം മന്‍പ്രീത് കൌര്‍, ദക്ഷിണാഫ്രിക്കയുടെ ആല്‍ബി മോര്‍ക്കല്‍, മുത്തയ്യാ മുരളീധരന്‍ എന്നിവര്‍ കൂടി ചേരുന്നതോടെ ഏറെ സന്തുലിതമാകും ചെന്നൈ.
കൂടുതല്‍
ദ്രാവിഡ് ചതിച്ചു: മല്യ
സച്ചിന്‍ അരങ്ങേറ്റത്തിന്
ലക്ഷ്മണ് ട്വന്‍റി20 കളി മതിയായി
അക്തറിന്‍റെ തുടക്കം ഗംഭീരം
കൊല്‍ക്കത്ത ഡല്‍‌ഹിയെ നേരിടും
ബാംഗ്ലൂര്‍ വെല്ലുവിളി ആകുന്നേയില്ല