പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ഐപിഎല്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദ്രാവിഡ് ചതിച്ചു: മല്യ
PTIPTI
ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചിനു വിജയം ഉണ്ടാക്കാന്‍ കഴിയാത്തത് നായകന്‍ ദ്രാവിഡിന്‍റെ സ്വാര്‍ത്ഥത മൂലമാണെന്ന് വിജയ് മല്യ പറഞ്ഞതായി അദ്ദേഹത്തിന്‍റെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മല്യയുടെ ഇഷ്ടത്തെ മാനിക്കാതെ ഐക്കണ്‍ പ്ലേയര്‍ ദ്രാവിഡ് തനിക്ക് വേണ്ടപ്പെട്ടവരെ ടീമില്‍ തിരുകി കയറ്റിയതായിട്ടാണ് ആരോപണം

ഐ പി എല്ലില്‍ തനിക്ക് വേണ്ടിയിരുന്നവര്‍ മഹേന്ദ്ര സിംഗ് ധോനി, റോബിന്‍ ഉത്തപ്പ, മക്കലം എന്നിവരായിരുന്നു. എന്നാല്‍ ടീം ഷോര്‍ട്ട്ലിസ്റ്റ് ചെയ്തപ്പോള്‍ ഇവരാരും തന്നെ ഇല്ലായിരുന്നു എന്ന് മല്യ കുറ്റപ്പെടുത്തിയതായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. തന്‍റെ സ്വപ്‌നടീമില്‍ മാര്‍ക്ക് ബൌച്ചറോ അനില്‍ കുംബ്ലേയോ സുനില്‍ ജോഷിയോ ഒരു പക്ഷേ രാഹുല്‍ ദ്രാവിഡ് പോലുമോ ഇല്ലായിരുന്നെന്നും മല്യ വ്യക്തമാക്കുന്നു.

ദിനം പ്രതി കുറ്റപ്പെടുത്തലുകളും പരസ്പരം ആരോപണവും അരങ്ങേറുന്ന റോയല്‍ ചലഞ്ചേഴ്‌സ് ആദ്യ സീസണീല്‍ തന്നെ മൂക്ക് കുത്തിയ കാഴ്ചയാണ് കാണുന്നത്. ഇപ്പോള്‍ തന്നെ പുറത്താകലിന്‍റെ വക്കില്‍ എത്തി നില്‍ക്കുന്ന ബാംഗ്ലൂര്‍ ഇനിയുള്ള അഞ്ച് മത്സരങ്ങളില്‍ ജയിച്ചെങ്കിലേ സെമി സാധ്യത നിലനിര്‍ത്താനാകൂ.

എന്നാല്‍ ഈ വര്‍ഷത്തെ ലീഗ് നഷ്ടമായി തന്നെ കരുതി അടുത്ത വര്‍ഷം പുതിയ ടീമിനെ അണി നിരത്താനാകുമോ എന്നാണ് മല്യ ചിന്തിക്കുന്നത്. അടുത്ത വര്‍ഷം ഐ പി എല്‍ അനുവദിക്കുമെങ്കില്‍ ദ്രാവിഡ് ഉള്‍പ്പടെയുള്ളവരെ ടീമില്‍ നിന്നും പുറത്താക്കി പുതിയ ടീമിനെ വിന്യസിപ്പിക്കാനാണ് മദ്യ രാജാവിന്‍റെ ഉദ്ദേശം.

ഐക്കണ്‍ പ്ലേയര്‍ എന്ന നിലയില്‍ ബി സി സി ഐ നിര്‍ദ്ദേശിച്ച ദ്രാവിഡിന് ട്വന്‍റി മത്സരങ്ങളില്‍ കളിച്ച പരിചയം പോലുമില്ലെന്നും മല്യ ചൂണ്ടിക്കാട്ടുന്നു. ധോനിയേയും ഉത്തപ്പയേയും പോലെയുള്ള താരങ്ങളെ തെരഞ്ഞെടുക്കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചപ്പോല്‍ ദ്രാവിഡ് സ്വന്തം താല്പര്യത്തില്‍ പെട്ടവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തെന്നാണ് ആരോപണം. പൊട്ടിത്തെറികള്‍ക്ക് ശേഷം ഇപ്പോള്‍ ദ്രാവിഡ് ടീമില്‍ വിരമിക്കണമെന്ന് തന്നെ ടീം ആഗ്രഹിക്കുന്നു.

ധോനിയെ ടീമിലെടുക്കാന്‍ മല്യ ആഗ്രഹിച്ചപ്പോള്‍ അത്രവും പണച്ചെലവുള്ള കളിക്കാരനെ ആവശ്യമില്ലെന്നും മക്കലത്തെ ആവശ്യപ്പെട്ടപ്പോള്‍ അതിനു പകരം ബൌച്ചറെ തെരഞ്ഞെടുക്കാന്‍ ആയിരുന്നു ദ്രാവിഡിനു താല്പര്യമെന്നും മല്യയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കര്‍ണാടക ടീമില്‍ പോലും അംഗമല്ലാത്ത 38 കാരന്‍ സുനില്‍ ജോഷിയെ 30,000 ഡോളറിനു ടീമില്‍ എത്തിച്ചത് ദ്രാവിഡിന്‍റെ സുഹൃത്തായത് കൊണ്ട് മാത്രമാണെന്നും മല്യ കുറ്റപ്പെടുത്തി.

അതുപോലെ തന്നെ കുംബ്ലേയെ പോലെയുള്ള ഒരു കളിക്കാരന്‍ എന്തിന് എന്ന ചോദ്യവും ബാക്കി നില്‍ക്കുന്നു. എല്ലാ തന്ത്രങ്ങളും പയറ്റി നോക്കിയെങ്കിലും വയസന്‍‌മാരുടെ ഈ ടീം പതിയെയാണ് നീങ്ങുന്നതെന്ന് ടീമിന്‍റെ മുഖ്യ ക്രിക്കറ്റിംഗ് ഓഫീസര്‍ മാര്‍ട്ടിന്‍ ക്രോയും പറയുന്നുണ്ട്. എന്നാല്‍ ടീമിനെ പുന സംഘടിപ്പിക്കാനുള്ള മല്യയുടെ നീക്കം ഫലം കാണാനുള്ള സാധ്യത കുറവാണ്. മൂന്ന് വര്‍ഷത്തേക്കാണ് ഒരു ടീമിനെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കൂടുതല്‍
സച്ചിന്‍ അരങ്ങേറ്റത്തിന്
ലക്ഷ്മണ് ട്വന്‍റി20 കളി മതിയായി
അക്തറിന്‍റെ തുടക്കം ഗംഭീരം
കൊല്‍ക്കത്ത ഡല്‍‌ഹിയെ നേരിടും
ബാംഗ്ലൂര്‍ വെല്ലുവിളി ആകുന്നേയില്ല
രാജാക്കന്‍‌മാര്‍ക്ക് വെല്ലുവിളി