ഒടുവില്‍ ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ബാറ്റ്‌സ്മാന്‍ സച്ചിന്‍ ഐ പി എല്ലിലെ ആദ്യ മത്സരത്തിനായി തയ്യാറെടുക്കുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്രമുഖ ബാറ്റസ്‌മാന്‍മാരെല്ലാം മികച്ച പ്രകടനം നടത്തുമ്പോള്‍ ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പ്രകടനം എന്താകും എന്നായിരുന്നു ആരാധകരുടെ ആകാംഷ അവസാനിക്കുകയാണ്.
ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോനി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ആദ്യ മത്സരത്തില്‍ സച്ചിന് എതിരാളികളാകുന്നത്. പരിക്കില്‍നിന്ന് മുക്തനായ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന്‍റെ നായകനായി കളത്തിലെത്തുമെന്ന് ഉറപ്പായി.
ക്യാപ്സൂള്‍ ക്രിക്കറ്റായ ട്വന്റി -20 യില്‍ ഒരു മത്സരത്തിന്‍റെ പരിചയമേ സച്ചിനുള്ളൂ. എങ്കിലും തെന്‍ഡുല്‍ക്കറുടെ ബാറ്റിംഗ് ശൈലിക്ക് ഏറെ അനുപമമാണ് ഐ പി എല്‍ ലീഗ്. ഒപ്പം തന്നെ ശ്രീലങ്കയുടെ പൊട്ടിത്തെറി ബാറ്റ്‌സ്മാന്‍ സനത് ജയസൂര്യയും സച്ചിനും ഓപ്പണ്‍ ചെയ്യുന്നതും കാണാന്‍ ആകാംഷയോടെ ആണ് കായിക പ്രേമികള്‍ നില്‍ക്കുന്നത്. ചെന്നൈക്കെതിരായ മത്സരത്തില്‍ വിജയം മുംബൈ ഇന്ത്യന്‍സിന് അനിവാര്യമാണ്. ഇപ്പോള്‍ പോയിന്‍റ് നിലയില്‍ ആറാമതു നില്‍ക്കുന്ന ടീമിന് ബുധനാഴ്ചത്തെ വിജയം സെമി സാധ്യതകള്‍ ശക്തമാക്കും. സച്ചിന്‍റെയും ഉപനായകന്‍ ഹര്‍ഭജന്‍ സിംഗിന്‍റെയും അഭാവത്തില്‍ ടീമിനെ കഴിഞ്ഞ മത്സരത്തില്‍ നയിച്ചത് പൊള്ളോക്കായിരുന്നു.
|