ഡെക്കാണ്‍ ചാര്‍ജേഴ്‌സ് ക്യാപ്റ്റന്‍ വി വി എസ് ലക്ഷ്മണ് ഐ പി എല്ലിലെ കളി മതിയായി. ഇനിയുള്ള മത്സരങ്ങളില്‍ താന്‍ കളിക്കുന്നില്ലെന്ന് ലക്‍ഷ്മണ്‍ പ്രഖ്യാപിച്ചിരിക്കുക ആണ്.
പരുക്കുമായി മല്ലിടേണ്ടി വന്നതാണ് ലക്‍ഷ്മണെ മടുപ്പിക്കുന്നത്. വലതുകൈക്കുഴയിലേറ്റ പൊട്ടല്‍ ഭേഭമാകാത്ത ലക്ഷ്മണ്‍ കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്നത് മൂലം ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ ഗില്‍ക്രിസ്റ്റായിരുന്നു ടീമിനെ നയിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിലെ പ്രധാന താരമായിരുന്ന ലക്‍ഷ്മണ്‍ പരുക്ക് തന്നെ നിരാശപ്പെടുത്തിയെന്ന് വ്യക്തമാക്കി. ട്വന്‍റി-20 ക്രിക്കറ്റിന്‍റെ വേഗവുമായി താന്‍ പൊരുത്തപ്പെട്ട് വരുമ്പോഴേയ്‌ക്കുമാണ് പരുക്കേറ്റതെന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച കളിക്കാനിറങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു ലക്‍ഷ്മണ്‍. എന്നാല്‍ ടെന്നീസ് ബോള്‍കൊണ്ടുപോലും കളിക്കാനാകാത്ത നിലയിലാണ് എന്ന് ബോധ്യമായതിനെത്തുടര്‍ന്നാണ് പിന്‍മാറുന്നതെന്നും ലക്ഷ്മണ്‍ അറിയിച്ചു.
ബാംഗ്ലൂരിനെതിരെ അര്‍ധസെഞ്ച്വറി നേടിയ മത്സരത്തിലായിരുന്നു പരുക്ക്. ആറ് കളികളില്‍നിന്ന് 31 റണ്‍സ് ശരാശരിയോടെ 155 റണ്‍സായിരുന്നു ലക്ഷ്മണിന്‍റെ സമ്പാദ്യം.
|