ജോഹന്നാസ്ബെര്‍ഗ്, വ്യാഴം, 1 ഒക്ടോബര്‍ 2009( 19:24 IST )
PRO
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന് പിഴവു പറ്റിയെന്ന് ക്യാപ്റ്റന്‍ എംഎസ് ധോനി. സെമി കാണാതെ പുറത്തായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധോനി.
ബൌളര്‍മാര്‍ കൂടുതല്‍ റണ്ണുകള്‍ നല്‍കിയതായി ധോനി ചൂണ്ടിക്കാട്ടി. ഗ്രൌണ്ടില്‍ കൂടുതല്‍ കരുതല്‍ ഇന്ത്യ കാണിക്കണമായിരുന്നെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ചില കാര്യങ്ങളില്‍ അല്‍പം മെച്ചപ്പെടാനുണ്ട്. അടുത്ത മത്സരത്തിന് മുന്‍പ് ഇക്കാര്യങ്ങള്‍ നേരെയാക്കാനകുമെന്നും ധോനി പ്രതീക്ഷ പ്രകടിപ്പിച്ചു.
അഞ്ച് സ്പെഷ്യലിസ്റ്റ് ബൌളര്‍മാരുമായി ടൂര്‍ണ്ണമെന്‍റിനിറങ്ങേണ്ട നിര്‍ബ്ബന്ധിത സാഹചര്യത്തിലായിരുന്നു ഇന്ത്യ. ഇവരൊന്നും നല്ല ബാറ്റ്സ്മാന്‍മാരല്ലായിരുന്നെന്നും ധോനി കൂട്ടിച്ചേര്‍ത്തു. നിര്‍ണ്ണായക അവസരത്തില്‍ ബൌള്‍ ചെയ്യാന്‍ കഴിയുന്ന ഒരു ഓള്‍ റൌണ്ടറുടെ അഭാവം പരമ്പരയില്‍ ദൃശ്യമായിരുന്നെന്നും ധോനി പറഞ്ഞു.