പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ചാമ്പ്യന്‍സ് ട്രോഫി09 » റണ്ണര്‍: സ്ട്രോസിന് ഐസിസിയുടെ പിന്തുണ (players can request runners only for injuries or illness: ICC)
 
PRO
ബാറ്റ്സ്മാന് പരുക്കേറ്റാലോ അസുഖം ബാധിച്ചാലോ മാത്രമേ റണ്ണറെ അനുവദിക്കാനാകൂ എന്ന് ഐസിസി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തിന് റണ്ണറെ അനുവദിക്കാന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസ് വിസമ്മതിച്ചിരുന്നു. സ്ട്രോസിന്‍റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂ‍ലിച്ചും ക്രിക്കറ്റ് വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഐസിസി സ്ട്രോസിന്‍റെ തീരുമാനത്തെ ന്യായീ‍കരിച്ചത്.

സ്മിത്തിന് വേണ്ടി പകരം റണ്ണറാകാന്‍ ഡി വില്ലിയേഴ്സ് ഇറങ്ങിയെങ്കിലും സ്ട്രോസിന്‍റെ തീരുമാനത്തെ തുടര്‍ന്ന് അമ്പയര്‍മാര്‍ അദ്ദേഹത്തെ പവലിയനിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. ഏറെ നേരം ബാറ്റ് ചെയ്ത് തളര്‍ന്നതിനാലാണ് സ്മിത്ത് റണ്ണറെ ആവശ്യപ്പെട്ടത്. നിയമമനുസരിച്ച് കളിയുടെ തളര്‍ച്ചയുടെ പേരില്‍ ഒരു ബാറ്റ്സ്മാന് റണ്ണറെ ആ‍വശ്യപ്പെടാനാകില്ലെന്ന് ഐസിസി വക്താവ് വ്യക്തമാക്കി.

ക്രിക്കറ്റ് നിയമത്തിലെ 2.1(ബി) വകുപ്പനുസരിച്ച് കളിയുടെ തുടക്കത്തിലോ ഏതെങ്കിലും ഘട്ടത്തിലോ പകരം ഫീല്‍ഡറെയോ റണ്ണറെയോ അനുവദിക്കാന്‍ അമ്പയര്‍മാര്‍ക്ക് വിവേചനാധികാരം നല്‍കുന്നുണ്ട്. എന്നാല്‍ ഇരുകൂട്ടരുടെയും അംഗീകാരത്തോടെ മാത്രമേ ഇത് അനുവദിക്കാനാകൂ എന്നും വ്യവസ്ഥയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 22 റണ്‍സിനാണ് പരാജയപ്പെട്ടത്. ഓപ്പണറായി ഇറങ്ങിയ ഗ്രെയിം സ്മിത്ത് നാല്‍‌പത്തിയാറാം ഓവറിലാണ് പുറത്തായത്. 141 റണ്‍സ് ഗിബ്സ് നേടിയിരുന്നു. നാ‌ല്‍‌പത്തിമൂന്നാം ഓവറിലായിരുന്നു സ്മിത്ത് റണ്ണറെ ആവശ്യപ്പെട്ടത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍