പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ചാമ്പ്യന്‍സ് ട്രോഫി09 » കേര്‍സ്റ്റന്‍റെ ഉപദേശം സജീവ ചര്‍ച്ച (Kirsten's sex advice creates news in South Africa)
 
PRO
സുഖകരമായ ലൈംഗികബന്ധം കളിക്കളത്തില്‍ ഉത്തേജനമാകുമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് ഗാരി കേര്‍സ്റ്റന്‍റെ ഉപദേശം ദക്ഷിണാഫ്രിക്കയില്‍ ചൂടേറിയ ചര്‍ച്ചാവിഷയമാകുന്നു. ഞായറാഴ്ച പുറത്തിറങ്ങിയ മിക്ക ദക്ഷിണാഫ്രിക്കന്‍ പത്രങ്ങളുടെയും സ്പെഷ്യല്‍ പേജുകള്‍ നിറച്ചത് ഈ ചര്‍ച്ചയാണ്.

രസകരമായ തലക്കെട്ടുകളും വാര്‍ത്തയുടെ പൊലിമ കൂട്ടി. “സെക്സ് കൂടുതല്‍ സിക്സുകള്‍ നല്‍കുമോ?” എന്നായിരുന്നു ജോഹന്നാസ്ബെര്‍ഗില്‍ നിന്ന് പുറത്തിറങ്ങുന്ന സണ്‍‌ഡേ ടൈംസിന്‍റെ തലക്കെട്ട്. ഉപതലക്കെട്ടായി ഇന്ത്യന്‍ കളിക്കാരോട് സെക്സ് ആസ്വദിക്കാന്‍ പറഞ്ഞെന്നും ചേര്‍ത്തിരുന്നു. പത്രത്തിന്‍റെ പ്രത്യേക പതിപ്പിലാണ് വാര്‍ത്ത സ്ഥാനം പിടിച്ചത്.

‘സെക്സിലെ ആനന്ദം ക്ഷണികമായ ഊര്‍ജ്ജമല്ല‘ എന്നായിരുന്നു ഉള്‍പേജിലെ വാര്‍ത്തയുടെ തലക്കെട്ട്. സബ് ഹെഡ്ഡിംഗായി ‘സെക്സ് വ്യവസായികള്‍ക്ക് ശക്തിയും രഷ്ട്രീയക്കാര്‍ക്ക് അര്‍ത്ഥവും ക്രിക്കറ്റര്‍മാര്‍ക്ക് വിജയവും സമ്മാനിക്കുന്നു എന്നും ചേര്‍ത്തിരുന്നു.

‘പ്ലെയേര്‍സ് ഹിറ്റ് സെക്സ് ഫോര്‍ സിക്സ്‘ എന്നായിരുന്നു ഡര്‍ബനില്‍ നിന്ന് പുറത്തിറങ്ങുന്ന സണ്‍‌ഡേ ട്രിബ്യൂണ്‍ ഹെറാ‍ള്‍ഡിന്‍റെ തലക്കെട്ട്. കളിക്കുമുമ്പ് സെക്സ് നടത്തണമെന്ന് താന്‍ ഉപദേശിച്ചിട്ടില്ലെന്ന കേര്‍സ്റ്റന്‍റെ വിശദീകരണവും പത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.

വാര്‍ത്തയോടുള്ള ബ്ലോഗര്‍മാരുടെ പ്രതികരണവും ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായവും കമന്‍റേറ്റര്‍മാരുടെ അഭിപ്രായവും ഉള്‍ക്കൊള്ളിച്ചാണ് സണ്‍‌ഡേ ടൈംസ് റിപ്പോര്‍ട്ടുകള്‍ ആകര്‍ഷകമാക്കിയത്. ആരോഗ്യവിദഗ്ധരുടെ അഭിപ്രായവും ഉപദേശവുമായിരുന്നു സണ്‍‌ഡേ ട്രിബ്യൂണ്‍ ഹെറാള്‍ഡ് ഉള്‍പ്പെടുത്തിയത്.

ദക്ഷിണാഫ്രിക്കയുടെ മുന്‍ താരമായ കേര്‍സ്റ്റന്‍റെ പ്രസ്താവന ദക്ഷിണാഫ്രിക്കന്‍ റേഡിയോകളിലെ ചര്‍ച്ചകള്‍ക്കും വിഷയമായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍