പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ചാമ്പ്യന്‍സ് ട്രോഫി09 » അതിരുവിടുന്ന ആരാധകര്‍ക്കെതിരെ ഐസിസി (Pitch invaders will be arrested - ICC)
 
PRO
ചാമ്പ്യന്‍സ് ട്രോഫിയില്‍ ആരാധകരുടെ അതിരുവിടുന്ന ആഹ്ലാദപ്രകടനങ്ങള്‍ക്കെതിരെ ഐസിസി കര്‍ശന നടപടിക്കൊരുങ്ങുന്നു. പിച്ച് കയ്യേറുന്നവരെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളാണ് ഐസിസി ആലോചിക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പിച്ച ആഹ്ലാദത്തില്‍ പാകിസ്ഥാന്‍ ആരാധകര്‍ കളി തീര്‍ന്ന ഉടനെ പിച്ചിലേക്ക് ഓടിക്കയറിയിരുന്നു. ഈ സാഹചര്യത്തിലാണ് ഐസിസി കര്‍ശന നടപടിക്ക് തുനിയുന്നത്. ഇത്തരത്തിലുള്ള കയ്യേറ്റങ്ങള്‍ അറസ്റ്റിലേക്കും കോടതിയിലേക്കും നയിക്കുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കി.

ഗ്രൌണ്ട് കയ്യേറിയ ഏതാനും പാകിസ്ഥാന്‍ ആരാധകരെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് വിധേയമാക്കിയതായി ഐസിസി വക്താവ് അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ദക്ഷിണാഫ്രിക്കന്‍ നിയമമനുസരിച്ച് ഇവര്‍ ശിക്ഷിക്കപ്പെടുമെന്നും ഐസിസി വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയിലെ ഗ്രൌണ്ടുകളിലേക്ക് ഗാലറിയില്‍ നിന്നും എളുപ്പം ഓടിയിറങ്ങാന്‍ സാധിക്കും. ഗ്രൌണ്ടിന്‍റെ സൈഡിലുള്ള ചെറിയ പരസ്യബോര്‍ഡുകള്‍ ചാടിക്കടന്നാല്‍ ആരാധകര്‍ക്ക് ഗ്രൌണ്ടിലെത്താം. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് ശേഷം താരങ്ങള്‍ ഗ്രൌണ്ട് വിടുന്നതിന് തൊട്ടുമുമ്പായിരുന്നു ആരാധകരുടെ കയ്യേറ്റം. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ യൂനിസ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ പവലിയനിലേക്ക് ഓടി രക്ഷപെടുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍