ടോസ് ലഭിച്ചിട്ടും എതിരാളികളെ ബാറ്റിംഗിനയച്ച വിന്‍ഡീസിന്‍റെ തീരുമാനം ശരിവെക്കുന്നതായിരുന്നു കളിയുടെ ആദ്യ മണിക്കൂറുകള്‍. പോണ്ടിംഗ് ഒഴികെയുള്ള ഓസീസിന്‍റെ മുന്‍ നിര താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാനായില്ല. ആദ്യപന്തില്‍ തന്നെ വാട്സനെ പുറത്താക്കി വിന്‍ഡീസ് ആസ്ട്രേലിയയെ ഞെട്ടിച്ചു. റോച്ച് ആണ് വാട്സനെ നിലം തൊടുന്നതിന് മുമ്പ് പറഞ്ഞയച്ചത്.
സ്കോര്‍ 85 ല്‍ നില്‍ക്കുമ്പോള്‍ പെയ്നയുടെ വിക്കറ്റാണ് ആസ്ട്രേലിയയ്ക്ക് രണ്ടാമത് നഷ്ടമായത്. മന്ദഗതിയിലായിരുന്നു ഓസീസിന്‍റെ സ്കോറിംഗ്. ഇരുപതാം ഓവറിലാണ് ഓസീസ് സ്കോര്‍ നൂറ് കടന്നത്. പോണ്ടിംഗിന്‍റെ ചെറുത്തുനില്‍പാണ് ഓസീസിന്‍റെ ആയുസ് നീട്ടിയത്. 95 പന്തില്‍ നിന്ന് പോണ്ടിംഗ് 79 റണ്‍സ് എടുത്തു.
മിച്ചലിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഓസീസ് സ്കോറിംഗിന് വേഗം പകര്‍ന്നത്. 47 പന്തില്‍ നിന്ന് മിച്ചല്‍ 73 റണ്‍സ് എടുത്തു. മിച്ചലാണ് കളിയിലെ താരം.