പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ചാമ്പ്യന്‍സ് ട്രോഫി09 » ഇംഗ്ലണ്ട് കറുത്ത കുതിരകളെന്ന് സ്ട്രോസ് (We are Champions Trophy dark horses: Andrew Strauss)
 
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റിലെ കറുത്ത കുതിരകളാണ് ഇംഗ്ലണ്ടെന്ന് ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസ്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു സ്ട്രോസ്.

ബാറ്റ്സ്മാന്‍‌മാര്‍ പേടികൂടാതെയാണ് കളിച്ചത്. ഈ രീതിയില്‍ തുടര്‍ന്നാല്‍ ടൂര്‍ണ്ണമെന്‍റിലെ അപകടകരമായ ടീമായി ഇംഗ്ലണ്ടിന് മാറാ‍ന്‍ കഴിയുമെന്നും സ്ട്രോസ് പറഞ്ഞു. ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്തിയ ഷായെയും മോര്‍ഗനെയും കോളിംഗ്‌വുഡിനെയും ക്യാപ്റ്റന്‍ അഭിനന്ദിച്ചു. ഇംഗ്ലണ്ടിന്‍റെ മികച്ച ഏകദിന പ്രകടനങ്ങളിലൊന്നായിരുന്നു ലങ്കയ്ക്കെതിരെ നേടിയ വിജയമെന്നും സ്ട്രോസ് അഭിപ്രായപ്പെട്ടു.

ലങ്കയുടെ സ്കോര്‍ പിന്തുടര്‍ന്ന് വിജയിച്ച രീതിയെ പ്രൊഫഷണല്‍ ചെയ്സിംഗ് എന്നാണ് സ്ട്രോസ് വിശേഷിപ്പിച്ചത്. ഇംഗ്ലണ്ട് ഇത് രസകരമായി നിര്‍വ്വഹിച്ചെന്നും സ്ട്രോസ് ചൂണ്ടിക്കാട്ടി. ആസ്ട്രേലിയയുമായുള്ള ഏകദിന പരമ്പരയില്‍ 6-1ന് അടിയറവ് പറഞ്ഞായിരുന്നു ഇംഗ്ലണ്ട് ടീം ചാമ്പ്യന്‍സ് ട്രോഫിക്കെത്തിയത്.

ദക്ഷിണാഫ്രിക്കയിലെ പിച്ചില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് എത്രത്തോളം നിലനില്‍ക്കാന്‍ കഴിയുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ലങ്കയുടെ ബൌളിംഗ് നിരയും ബാറ്റിംഗ് നിരയും ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ഇംഗ്ലണ്ട് വിജയിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍