പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ചാമ്പ്യന്‍സ് ട്രോഫി09 » പരുക്ക്: ബ്രാക്കനും മടങ്ങുന്നു (Bracken out of Champions Trophy due to injury)
 
PRO
ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൌളര്‍ നഥാന്‍ ബ്രാക്കനും ചാമ്പ്യന്‍സ് ട്രോഫിക്കില്ല. വലത് കാല്‍‌മുട്ടിനേറ്റ ഗുരുതരമായ പരുക്ക് മൂലമാണ് നഥാന്‍ നാട്ടിലേക്ക് മടങ്ങുന്നത്. ചാമ്പ്യന്‍സ് ട്രോഫി നിലനിര്‍ത്തി ഏകദിന ക്രിക്കറ്റിലെ ആധിപത്യം വീണ്ടെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തിയ ഓസ്ട്രേലിയയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയായി നഥാന്‍റെ മടക്കം.

ഓസീസ് നിരയിലെ മുന്‍ നിര ഫാസ്റ്റ് ബൌളറാണ് നഥാന്‍. നഥാന് പകരം ആരാണ് ടീമിലെത്തുകയെന്ന് വ്യക്തമായിട്ടില്ല. ഐസിസി ടെക്‍നിക്കല്‍ കമ്മറ്റിയുടെ അനുമതിയോടെ മാത്രമേ പകരക്കാരനെ തീരുമാനിക്കാനാകൂ‍. അനുമതി ലഭിച്ചാലുടന്‍ പകരക്കാരനെ പ്രഖ്യാപിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതര്‍ അറിയിച്ചു. സിഡ്നിയിലെത്തിയ ശേഷം നഥാനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

ശനിയാഴ്ച വെസ്റ്റിന്‍ഡീസിനെതിരെയാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ആസ്ട്രേലിയയുടെ ആദ്യ മത്സരം. അടുത്ത മാസം നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി-20 യിലും ബ്രാക്കന് വിട്ടുനില്‍ക്കേണ്ടിവരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍