പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ചാമ്പ്യന്‍സ് ട്രോഫി09 » കിരീട ദാരിദ്ര്യം തീര്‍ക്കാന്‍ ദക്ഷിണാഫ്രിക്ക (South Africa aim to end trophy drought)
 
PRO
ഇക്കുറി ചാമ്പ്യന്‍സ് ട്രോഫിയെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഐസിസി കിരീടങ്ങള്‍ വിരുന്നിനെത്താന്‍ മടിക്കുന്ന നാടെന്ന പേരുദോഷം ഇക്കുറിയെങ്കിലും മാറ്റണമെന്ന ഉറച്ച തീരുമാനത്തിലാണ് അവര്‍. ടൂര്‍ണ്ണമെന്‍റ് സ്വന്തം മണ്ണിലാണെന്നത് ദക്ഷിണാഫ്രിക്കയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നു.

ഭാഗ്യദേവത ഇപ്രാവശ്യം കൈവിടില്ലെന്ന വിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ആരാധകരും. പാകിസ്ഥാനില്‍ നിശ്ചയിച്ച ടൂര്‍ണ്ണമെന്‍റ് സ്വന്തം മണ്ണിലേക്ക് പറിച്ചുനട്ടതും ഈ നിയോഗത്തിന്‍റെ ഫലമാണെന്ന് അവര്‍ കരുതുന്നു. ഏകദിന ക്രിക്കറ്റില്‍ ഒന്നാം റാങ്കുകാരായ ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടം നേടിയിട്ട് 11 വര്‍ഷം കഴിഞ്ഞു. 1998 ല്‍ ബംഗ്ലാദേശില്‍ നടന്ന ഐസിസി നോക്ക് ഔട്ട് ടൂര്‍ണ്ണമെന്‍റില്‍ നേടിയ കിരീടമാണ് ദക്ഷിണാഫ്രിക്ക അവസാനം സ്വന്തമാക്കിയ ഐസിസി കിരീടം. വെസ്റ്റിന്‍ഡീസ് ആയിരുന്നു അന്ന് ഫൈനലിലെ എതിരാളികള്‍.

2000 ത്തിലും 2002 ലും ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ വരെ എത്തിയെങ്കിലും ഇന്ത്യയെ മറികടന്ന് ഫൈനലില്‍ എത്താനായില്ല. 2004 ലും 2006 ലും വെസ്റ്റിന്‍ഡീസിനോട് തോറ്റ് ദക്ഷിണാഫ്രിക്ക പുറത്താകുകയും ചെയ്തു.

ലോക ക്രിക്കറ്റില്‍ ദൌര്‍ഭാഗ്യത്തിന് ഏറ്റവുമധികം ഇരയാകേണ്ടി വന്നിട്ടുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. ലോകകപ്പിന്‍റെ ഫൈനലില്‍ പോലും ഭാഗ്യദേവതയുടെ മുഖം തിരിക്കലില്‍ ദക്ഷിണാഫ്രിക്ക കണ്ണീ‍രോടെ മടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇക്കുറി സ്വന്തം മണ്ണില്‍ പ്രതീക്ഷകള്‍ സഫലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍