ക്രിക്കറ്റ്‌ വാര്‍ത്ത | ലേഖനങ്ങള്‍ | ഇതിഹാസ താരങ്ങള്‍ | നിലവിലെ പരമ്പര | ഐപിഎല്‍ | ക്രിക്കറ്റ് സ്ഥിതിവിവരം | ക്രിക്കറ്റ് ടിക്കര്‍ | ചാമ്പ്യന്‍സ് ട്രോഫി09
പ്രധാന താള്‍ » കായികം » ക്രിക്കറ്റ്‌ » ലേഖനങ്ങള്‍ » ദൈവഹിതം ഈ ‘സച്ചിദാനന്ദം’ (20 years of Sachin Tendulkar in internationa cricket)
Feedback Print Bookmark and Share
 
PRO
ഓസ്ട്രലിയന്‍ ബാറ്റിംഗിന്‍റെ നെടും‌തൂണായിരുന്ന മാത്യു ഹെയ്ഡന്‍ ഒരിക്കല്‍ പറഞ്ഞു. ‘ഞാന്‍ ദൈവത്തെക്കണ്ടിട്ടുണ്ട്, ദൈവം ഇന്ത്യക്ക് വേണ്ടി നാലാമനായി ബാറ്റ് ചെയ്യാനിറങ്ങുന്നു’ എന്ന്. അതെ ദൈവം സച്ചിന്‍ രമേഷ് ടെന്‍‌ഡുല്‍ക്കര്‍ എന്ന കുറിയ മനുഷ്യന്‍റെ രൂപത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ അനുഗ്രഹിച്ചിട്ട് 20 വര്‍ഷം പൂര്‍ത്തിയാവുന്നു. പ്രതീക്ഷകളുടെ ഭാരവും പേറി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒന്നരകിലോയോളം ഭാരമുള്ള ബാറ്റ് ഇന്ത്യയിലെ കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെ ശബ്ദമായി ഇപ്പോഴും മുഴങ്ങുന്നു. അതുല്യം, അനുപമം എന്നീ വാക്കുകളൊക്കെ കേവലം വാക്കുകളല്ലെന്ന് സച്ചിന്‍റെ ബാറ്റിംഗ് കണ്ടിരിക്കുമ്പോള്‍ മാത്രമാണ് നമ്മള്‍ അറിയുക.

ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദയമായ രവീന്ദ്ര ജഡേജ മുലപ്പാല്‍ നുണയുന്ന പ്രായത്തില്‍ സച്ചിന്‍ രമേഷ് ടെന്‍‌ഡുല്‍ക്കര്‍ എന്ന 16കാരന്‍ പാകിസ്ഥാനിലെ പിച്ചുകളില്‍ വസീം അക്രമിന്‍റെയും വഖാര്‍ യൂനിസിന്‍റെയും തീയുണ്ടകള്‍ക്ക് മുന്നില്‍ ചോരചിന്തി ഇന്ത്യയുടെ പോരാട്ടം നയിക്കുകയായിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ രവീന്ദ്ര ജഡേജയ്ക്കൊപ്പം അതിനേക്കാള്‍ ചുറുചുറുക്കോടെ സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരിക്കല്‍ ആന്‍ഡി ഫ്ലവര്‍ പറഞതു പോലെ രണ്ട് തരത്തിലുള്ള ബാറ്റ്‌സ്മാന്മാരാണ് ലോകത്തുള്ളത്. ഒന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. രണ്ടാമത്തേത്...മറ്റുള്ള മുഴുവന്‍ ബാറ്റ്‌സ്മാന്‍‌മാരും.

PRO
സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന് ശേഷം ക്രിക്കറ്റ് ലോകം പൂര്‍ണതയോട് അടുത്തു നില്‍ക്കുന്ന പ്രതിഭയെ കണ്ടത് സച്ചിനിലായിരുന്നു‍. ഇതിന് ബ്രാഡ്മാന്‍റെ വാക്കുകള്‍ തന്നെ സാക്‍ഷ്യം. ‘സച്ചിന്‍ കളിക്കുന്നത് ഞാന്‍ ടിവിയില്‍ കണ്ടുകൊണ്ടിരിക്കെ അയാള്‍ പുറത്തെടുത്ത ശൈലി ഞാന്‍ ശ്രദ്ധിച്ചു. അതുകാണാന്‍ എന്‍റെ ഭാര്യയോട് ആവശ്യപ്പെട്ടു. എന്‍റെ കളി ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. പക്ഷേ, എനിക്ക് തോന്നി ഈ ചെറുപ്പക്കാരന്‍ ഏതാണ്ട് എന്റെ രീതിയില്‍ തന്നെയാണല്ലോ കളിക്കുന്നത്. എന്റെ ഭാര്യ ടിവിയില്‍ നോക്കി പറഞ്ഞു, അതേ, രണ്ട് പേരും തമ്മില്‍ ഒരുപാട് സാദൃശ്യമുണ്ട്. നല്ല ഒതുക്കം, ശൈലി, സ്‌ട്രോക്ക് പ്രൊഡക്ഷന്‍. ഇതെല്ലാം ചേര്‍ന്നതാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍’‍.

സച്ചിന്‍റെ കരിയറില്‍ ബ്രാഡ്‌മാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തവണ താരതമ്യം ചെയ്യപ്പെട്ടിട്ടുള്ളത് വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാ‍ന്‍ ലാറയോടായിരുന്നു. സച്ചിനും ലാറയും ക്രീസിലെത്തുമ്പോള്‍ അനുഭവിക്കുന്ന പ്രതീക്ഷകളുടെ സമ്മര്‍ദ്ദത്തിന് അജഗജാന്തരമുണ്ടായിട്ടും സച്ചിനെ പലപ്പോഴും ലാറയുടെ ഇന്നിംഗ്സുകളുമായി താരതമ്യം ചെയ്തു. ലാറ ടെസ്റ്റില്‍ 375 അടിച്ചപ്പോള്‍ പിന്നെ 400 അടിച്ചപ്പോള്‍ ഇതുപോലൊരു ഇന്നിംഗ്സ് സച്ചിന്‍ കളിച്ചിട്ടുണ്ടോ എന്നായിരുന്നു സച്ചിനെ വിമര്‍ശിച്ചവരുടെ ചോദ്യം. അതിന് മറുപടി പറഞ്ഞത് സാക്ഷാല്‍ ബ്രയാന്‍ ലാറ തന്നെ ആയിരുന്നു.‘സച്ചിന്‍ ഒരു പ്രതിഭയാണ്. ഞാന്‍ വെറും മനുഷ്യന്‍ മാത്രം’.
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍