പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ലേഖനങ്ങള്‍ > ചരിത്രം സാക്ഷി: നൂറിന്‍റെ നിറവിന് ഇന്ത്യ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചരിത്രം സാക്ഷി: നൂറിന്‍റെ നിറവിന് ഇന്ത്യ
PRO
ക്രിക്കറ്റ് എന്ന പാശ്ചാത്യവിനോദം ഇന്ത്യയിലെത്തിയിട്ട് രണ്ട് നൂറ്റാണ്ടിലധികമായി. എന്നാല്‍ ഇന്ത്യക്കാരുടെ ഊണിലും ഉറക്കത്തിലും ആ വിനോദം കയറിക്കൂടിയിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളു. പാശ്ചാത്യനാടുകളില്‍ നിന്ന് ഏഷ്യയിലേക്ക് നിരവധി കായിക ഇനങ്ങള്‍ കുടിയിരുത്തപ്പെട്ടിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും ക്രിക്കറ്റിന്‍റെ അത്ര സ്വീകാര്യത ഇനിയും ലഭിച്ചിട്ടില്ല.

ആദ്യകാലങ്ങളില്‍ ക്രിക്കറ്റിന്‍റെ ആസ്വാദ്യത ഒരു വിഭാഗം ജനങ്ങളില്‍ ഒതുങ്ങിയിരുന്നെങ്കില്‍ ഇന്നത് സാധാരണ സമൂഹത്തില്‍വരെ എത്തിയിരിക്കുന്നു. ഈ സ്വീകാര്യതയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്ക്ക് പരവതാനി വിരിച്ചത്. കിവിപ്പക്ഷികളുടെ നാട്ടില്‍ നൂറാം ടെസ്റ്റ് വിജയം തേടി ഇന്ത്യ ഇറങ്ങുമ്പോള്‍ ചരിത്രവും പിന്നോട്ട് പോവുകയാണ്.
പരിമിതികളില്‍ നിന്നും പരിദേവനങ്ങളില്‍ നിന്നും ഊതിക്കാച്ചിയെടുത്ത ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വളര്‍ച്ചയില്‍ ഊടും പാവും നെയ്തവര്‍‍‍. ഒട്ടും താരപ്പൊലിമ ഇല്ലാതിരുന്ന ഒരു കാലത്തും ഇന്ത്യയുടെ വിജയത്തിനായി ഗ്രൌണ്ടില്‍ വിയര്‍പ്പൊഴുക്കിയവര്‍. പട്യാല മഹാരാജാവ് മുതല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറില്‍ വരെയെത്തുന്നു ഈ നിര.

ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ലങ്കയുമെല്ലാം ക്രിക്കറ്റെന്ന കായിക വിനോദത്തെ ഇന്ന് ഒരു ലഹരിയായി ശിരസിലേറ്റിയിരിക്കുന്നു. വിരസമാര്‍ന്ന അഞ്ച് ദിന കളികളില്‍ നിന്നും ആവേശം വാനോളമുയര്‍ത്തുന്ന ഏകദിനങ്ങളിലേക്കും കളിക്കളത്തിലെ ചടുലതയുടെ പ്രതീകമായ ട്വന്‍റി-20യിലേക്കും ക്രിക്കറ്റ് വഴിമാറപ്പെട്ടു. എങ്കിലും ഇന്നും ക്രിക്കറ്റിന്‍റെ അടിസ്ഥാന രൂപമായ ടെസ്റ്റ് മത്സരങ്ങള്‍ക്ക് സ്വീകാര്യത ഏറെയാണ്.
1 | 2 | 3 | 4  >>  
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഐപി‌എല്‍: വിശ്വാസ്യത കടല്‍ കടന്നോ?
കുറുമ്പുകളില്ലാതെ സൈമണ്ട്സ്
ചോരപ്പാടുകളുമായി പാക് ക്രിക്കറ്റ്
മക്ഗെയ്ന്‍ ഉറങ്ങി, വിമാനം പോയി !
സച്ചിനെ തഴഞ്ഞതില്‍ വിമര്‍ശനം
ലോകരാജാവ് തകര്‍ച്ചയുടെ പടുകുഴിയില്‍