ക്രിക്കറ്റ് ലോകം വെറുങ്ങലിച്ചു നിന്ന രക്തപങ്കിലമായ ഒരു ദിനം, പാക് പര്യടനം നടത്തുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ ഭീകരവാദികള്‍ ആക്രമണം നടത്തിയിരിക്കുന്നു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് തുടങ്ങി ഒട്ടു മിക്ക ടീമുകളും ഭീകരവാദത്തിന്‍റെ മണ്ണില്‍ കളിക്കില്ലെന്ന് അറിയിച്ച സാഹചര്യത്തിലായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നഷ്ടം നികത്താനായി ശ്രീലങ്ക പര്യടനത്തിന് ഇറങ്ങിയത്.നിര്‍ഭാഗ്യകരം! ലങ്കന്‍ ടീം ആക്രമിക്കപ്പെട്ടിരിക്കുന്നു, പാക് മണ്ണില്‍ കളിക്കില്ലെന്ന മറ്റു ടീമുകളുടെ വാദം ഒന്നൊന്നായി ശരിവയ്ക്കുന്ന തരത്തിലുള്ള സംഭവമാണ് ലഹോറില്‍ നടന്നിരിക്കുന്നത്.ലോകത്ത് ഏറ്റവും കൂടുതല്‍ പണം നേടാന്‍ സാധിക്കുന്ന ഒരു കായിക ഇനമാണ് ക്രിക്കറ്റ്. എന്നിട്ട് കൂടി, കുറച്ചു വര്‍ഷങ്ങളായി പാക് ക്രിക്കറ്റ് ബോര്‍ഡ് നഷ്ടത്തിലാണ്. തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ഒട്ടു മിക്ക ടീമുകളും പാക് മണ്ണില്‍ കളിക്കാന്‍ തയാറാകുന്നില്ല. 2009ല്‍ പാകിസ്ഥാനില്‍ നടത്താനിരുന്ന ചാമ്പ്യന്‍സ് ട്രോഫി പോലും മാറ്റപ്പെട്ടു. ഇതോടെ പിസിബിയുടെ നഷ്ടം വര്‍ധിക്കുകയായിരുന്നു. ലങ്കന്‍ ടീമിനു നേരെയുണ്ടായ ആക്രണത്തിന് ശേഷം ലോകകപ്പ് വേദി സംബന്ധിച്ച് പുന:പരിശോധന നടത്തുമെന്നാണ് ഐ സി സി അറിയിച്ചിരിക്കുന്നത്. ഇത്രയൊക്കെ ഭീഷണിയുണ്ടായിട്ടും സുരക്ഷാസന്നാഹങ്ങള്‍ ശക്തമാക്കാത്തതാണ് ലഹോര്‍ ആക്രമണത്തിന് കാരണമെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. പാകിസ്ഥാനിലെ സുരക്ഷാസന്നാഹങ്ങളെയാണ് എല്ലാവരും വിമര്‍ശിക്കുന്നത്. |