പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ലേഖനങ്ങള്‍ > സൂപ്പര്‍ ത്രയം അവസാനിക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സൂപ്പര്‍ ത്രയം അവസാനിക്കുന്നു
പി എസ് അഭയന്‍
PTIPTI
ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരു ആഘോമാക്കി മാറ്റിയ സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി ത്രയങ്ങളില്‍ നിന്നും ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പടിയിറങ്ങുന്നു. ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന നാല് മത്സരങ്ങളുടെ പരമ്പര അവസാനിക്കുന്നതോടെ ഗ്യാലറികളെ ത്രസിപ്പിച്ച ‘ഓഫ് സൈഡിലെ ദൈവം’ കളിക്കളത്തോട് ടാറ്റാ പറയും.

ക്രിക്കറ്റിനെ യുവതയുടെ ഹരമാക്കി മാറ്റുന്നതില്‍ ബംഗാള്‍ കടുവയുടെ പങ്ക് നിസ്സാരമല്ല. സ്വന്തം മണ്ണിലും വിദേശ മണ്ണിലും ബാറ്റില്‍ തീപ്പൊരി ചിതറിക്കുന്ന മുന്‍ നായകന്‍റെ കൂറ്റന്‍ സിക്സറുകളും ബൌണ്ടറികളും ക്രിക്കറ്റിന്‍റെ സുവര്‍ണ്ണ ലിപികളില്‍ എന്നെന്നും തിളങ്ങി നില്‍ക്കും.

കപില്‍ ദേവിന്‍റെ ചെകുത്താന്‍‌മാരുടെയോ ധോനിയുടെ യുവഇന്ത്യയുടേയോ വമ്പന്‍ നേട്ടം അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യന്‍ ടീമിനെ നയിച്ചതിലൂടെ അതിനു തൊട്ടു താഴത്തെ സ്ഥാനം സൌരവിനു അവകാശപ്പെടാം. ഇംഗ്ലണ്ടില്‍ നടന്ന ലോകപ്പില്‍ ഓസ്ട്രേലിയയോട് ഫൈനലില്‍ കീഴടങ്ങി ഇല്ലായിരുന്നു എങ്കില്‍ ഗാംഗുലിയുടെ പെരുമ മറ്റൊന്നാകുമായിരുന്നു.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ നായകന്‍ വ്യത്യസ്തനാകുന്നത് ശക്തമായ നിലപാടുകളുടെ പേരിലാണ്. യുവതാരങ്ങള്‍ക്കായി കടും പിടുത്തം തന്നെ നടത്തിയ ദാദ ഇന്ത്യന്‍ ക്രിക്കറ്റിനെ മെച്ചപ്പെടുത്താല്‍ എടുത്ത ഈഗോകള്‍ എങ്ങനെ വിമര്‍ശിക്കപ്പെട്ടാലും ഇപ്പോഴത്തെ ഫലത്തില്‍ ശരിയാണെന്നും വരുന്നു. യുവ ഇന്ത്യ ഇപ്പോള്‍ നടത്തുന്ന നേട്ടങ്ങള്‍ക്ക് അടിത്തറയിടാന്‍ കഴിഞ്ഞു എന്നതാണ് സൌരവിന്‍റെ പെരുമ.

ഓഫ് സൈഡില്‍ പ്രത്യേക വൈദഗ്ദ്യമുള്ള ഗാംഗുലി ഏകദിനത്തില്‍ 311 കളികളില്‍ നിന്നായി 41. 02 ശരാശരിയില്‍ 11,363 റണ്‍സ് അടിച്ചുകൂട്ടി. 22 സെഞ്ച്വറികളും 72 അര്‍ദ്ധ ശതകങ്ങളും 100 വിക്കറ്റുകളും ഇതില്‍ ഉള്‍പ്പെടും. 6 റണ്‍സ് നല്‍കി വീഴ്ത്തിയ അഞ്ച് വിക്കറ്റാണ് മികച്ച പ്രകടനം.

ടെസ്റ്റില്‍ 109 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 180 ഇന്നിംഗ്സുകളില്‍ നിന്നായി 41.74 ശരാശരിയില്‍ അടിച്ചു കൂട്ടിയത് 6,888 റണ്‍സ്. ഇതില്‍ 15 ശതകവും 35 അര്‍ദ്ധ ശതകവും പെടും. മൊത്തം 32 വിക്കറ്റുകള്‍ നേടിയതില്‍ 28 ന് 3 എന്നതാണ് മികച്ച പ്രകടനം. എന്നാല്‍ ഗാംഗുലിയുടെ ഏറ്റവും മികച്ച നേട്ടം ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലാണ്. 237 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ നിന്ന് 14, 540 റണ്‍സ് കുറിച്ചിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
1 | 2  >>  
കൂടുതല്‍
ധോനി യുഗത്തിന് ഒരു വയസ്
ഇതിഹാസ ഡോണിന് ജന്‍മശതാബ്ദി
യുവി ഏകനാണ് !
83 ലോകകപ്പ്: പ്രസരിപ്പിന്‍റെ കനല്‍
ചെകുത്താന്‍‌മാരുമായി സെവാഗ്
‘ചെപ്പോക്കില്‍ വീരുവിന്‍റെ താണ്ഡവം‘