പ്രധാന താള്‍ > ആത്മീയം > മതം > മറ്റുള്ളവ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഗുരുനാനാക്ക്
guru nanak dev
WDWD
സിക്ക് മത സ്ഥാപകനാണ് ഗുരുനാനാക്ക്. സിക്ക് മതത്തിലെ ആദ്യ ഗുരുവും അദ്ദേഹം തന്നെ. ഹിന്ദുക്കളും മുസ്ലീങ്ങളും ഗുരുനാനാക്കിനെ ആദരിക്കുന്നുണ്ട്. മുസ്ലീങ്ങള്‍ ബാബാ നാനാക്ക്, നാനാക്ക് ഷാ എന്നീ പേരുകളിലാണ് അദ്ദേഹത്തെ സ്മരിക്കുന്നത്.

ഒരു സാധാരണ ഹിന്ദു കുടുംബത്തില്‍ 1469 ല്‍ പഞ്ചാബിലെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള തല്‍വണ്ടി ഗ്രാമത്തിലുള്ള നന്‍‌കാന സാഹിബിലായിരുന്നു ഗുരുനാനാക്കിന്‍റെ ജനനം. ഈ പ്രദേശം ഇപ്പോള്‍ പാകിസ്ഥാനിലെ ലാഹോര്‍ ജില്ലയിലാണ് ഉള്‍പ്പെടുന്നത്.

പുരാതന സിക്ക് രേഖകള്‍ അനുസരിച്ച് 1469 വൈശാഖ മാസത്തിലെ (ഏപ്രില്‍ - മേയ്) മൂന്നാം ദിവസം(ഏപ്രില്‍ 15 ന്) രാവിലെയാണ് ജനനം എന്ന് കാണുന്നു. മറ്റ് രേഖകള്‍ പറയുന്നത് ഒക്‍ടോബര്‍ 20 നാണ് ജനനം എന്നാണ്. എന്തായാലും കാര്‍ത്തിക മാസത്തിലെ പൌര്‍ണ്ണമി ദിവസമാണ് ഗുരുനാനാക്കിന്‍റെ ജയന്തി ദിനമായി ഇപ്പോള്‍ ആഘോഷിക്കുന്നത്.

തല്‍‌വണ്ടിയിലെ കണക്കെഴുത്തുകാരനായിരുന്ന മെത്താ കാലിയാന്‍ ദാസ് (കാലു) ആയിരുന്നു അച്ഛന്‍, തൃപ്ത അമ്മയും.

ചെറുപ്പം മുതലേ ഈ കുട്ടി ദീനാനുകമ്പയും കാരുണ്യവും കാട്ടിയിരുന്നു. ഒരിക്കല്‍ കച്ചവടം നടത്താനായി അച്ഛനേല്‍പ്പിച്ച പണം അഗതികളുടെ അന്നദാനത്തിനായി ഗുരുനാനാക്ക് ചെലവാക്കി. താന്‍ യഥാര്‍ത്ഥ കച്ചവടം നടത്തി എന്ന് അച്ഛനോട് പറയുകയും ചെയ്തു.

ചെറുപ്പം മുതലേ ജീവിതത്തെക്കുറിച്ചും ഇതിന്‍റെ അര്‍ത്ഥത്തെക്കുറിച്ചും ഏറെ ചിന്തിച്ചിരുന്നു അദ്ദേഹം. ഉപനയന സമയത്ത് അദ്ദേഹം പൂണൂല്‍ ധരിക്കാന്‍ വിസമ്മതിച്ചു. ഈ പരുത്തിനൂലിനു പകരം എനിക്ക് കാരുണ്യത്തിന്‍റെ ചരടു തരു, ഞാനത് ധരിക്കാം. തീയില്‍ നശിക്കാതെയും നഷ്ടപ്പെടാതെയും സൂക്ഷിച്ചുകൊള്ളാം എന്നു പൂജാരിയോടു പറയുകയും ചെയ്തു.

ഇവിടെ നിന്നായിരുന്നു ഹിന്ദു മതത്തില്‍ നിന്നും മാറി ചിന്തിച്ച് പുതിയൊരു മതത്തിന്‍റെ സ്ഥാപനത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. ഹിന്ദുക്കളും മുസ്ളീങ്ങളുമായി അടുത്തിടപഴകിയ ഗുരുനാനാക്ക് സംസ്കൃതവും അറബിയും പേര്‍ഷ്യനും നന്നായി പഠിച്ചു.

  1 | 2  >> 
കൂടുതല്‍
ഗുരുനാനാക്ക് ജ-യന്തി ആഘോഷിച്ചു
എന്താണ് ബഹായി ധര്‍മ്മം
ഇന്ന് ബുദ്ധ പൂര്‍ണിമ
ശബരിമല ദേവപ്രശ്നത്തെക്കുറിച്ച്-4
ശബരിമല ദേവപ്രശ്നത്തെക്കുറിച്ച് -3
ശബരിമല ദേവപ്രശ്നത്തെക്കുറിച്ച്-2