പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണ പാരായണം - പതിനെട്ടാം ദിവസം

സീതാദര്‍ശനം

ഉദകനിധി നടുവില്‍ മരുവും ത്രികൂടാദ്രിമേ-
ലുല്ലംഘിതേബ്ധൌ പവനാത്മജന്മനാ
ജനക നരപതി വരമകള്‍ക്കും ദശാസ്യനും
ചെമ്മേ വിറച്ചിതു വാമഭാഗം തുലോം
ജനക നരപതി ദുഹിതൃവരനു ദക്ഷാംഗവും
ജാതനെന്നാകില്‍ വരും സുഖദുഃഖവും
തദനു കപികുലപതി കടന്നിതു ലങ്കയില്‍
താനതി സൂക്ഷ്മശരീരനായ് രാത്രിയില്‍
ഉദിതരവികിരണരുചി പൂണ്ടൊരു ലങ്കയി-
ലൊക്കെത്തിരഞ്ഞാനൊരേടമൊഴിയാതെ
ദശവദന മണി നിലയമായിരിക്കും മമ
ദേവിയിരിപ്പേടമെന്നോര്‍ത്തു മാരുതി
കനകമണി നികരവിരചിത പുരിയിലെങ്ങുമേ
കാണാഞ്ഞു ലങ്കാവചനമോര്‍ത്തീടിനാന്‍
ഉടമയൊടു മസുരപുരി കനിവിനൊടു ചൊല്ലിയോ-
രുദ്യാനദേശേ തിരഞ്ഞുതുടങ്ങിനാന്‍
ഉപവനവുമമൃതസമസലിലയുതവാപിയു-
മുത്തുംഗ സൌധങ്ങളും ഗോപുരങ്ങളും 240
സഹജ സുത സചിവ ബലപതികള്‍ ഭവനങ്ങളും
സൌവര്‍ണ്ണ സാലധ്വജ പതാകങ്ങളും
ദശവദന മണിഭവനശോഭ കാണും വിധൌ
ദിക്പാലമന്ദിരം ധികൃതമായ് വരും
കനകമണിരചിത ഭവനങ്ങളിലെങ്ങുമേ
കാണാഞ്ഞു പിന്നെയും നീളെ നോക്കും വിധൌ
കുസുമചയ സുരഭിയൊടു പവനനതിഗൂഢമായ്
കൂടെത്തടഞ്ഞു കൂട്ടിക്കൊണ്ടു പോയുടന്‍
ഉപവനവുമുരുതരതരു പ്രവരങ്ങളു-
മുന്നത്മായുള്ള ശിംശപാവൃക്ഷവും 250
1| 2| 3| 4| 5
കൂടുതല്‍
രാമായണ പാരായണം- പതിനേഴാം ദിവസം
രാമായണ പാരായണം- പതിനാറാം ദിവസം
രാമായണ പാരായണം - പതിനാലാം ദിവസം
രാമായണപാരായണം - പതിമൂന്നാം ദിവസം
രാമായണ പാരായണം - പന്ത്രണ്ടാം ദിവസം
രാമായണപാരായണം - പതിനൊന്നാം ദിവസം