പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശ്രീരാമ കഥ- രാമായണ കഥ
ഭാരതീയ ഇതാഹസമായ രാമായണത്തിലെ കഥാനായകന്‍. ഭാഗവത കഥയനുസരിച്ച് മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരം.

ഇക്ഷാകുവംശം, രഘുവംശം എന്നീ പേരുകളില്‍ കൂട്ി അറിയപ്പെടുന്ന സൂര്യവംശത്തിലെ രാജാവായിരുന്ന ദശരഥന്‍റെ പുത്രനാണ് രാമന്‍. അയോധ്യ (സാകേതം) ഭരിച്ചിരുന്ന ദശരഥന്‍റെ പട്ടമഹിഷിയായ കൗസല്യയാണ് രാമന്‍റെ മാതാവ്.

വളരെക്കാലം സന്താനങ്ങളില്ലാതിരുന്ന ദശരഥന്‍ പുത്രകാമേഷ്ടിയാഗം നടത്തിയതിന്‍റെ ഫലമായി കൗസല്യയില്‍ രാമനും കൈകേയിയില്‍ ഭരതനും സുമിത്രയില്‍ ലക്സ്മണശത്രുഘ്നന്‍മാരും ജനിച്ചു.

കൗമാരകാലത്തു തന്നെ രാമന്‍ വിശ്വാമിത്ര മഹര്‍ഷിയോടൊപ്പം വനത്തില്‍ ചെന്ന് താടക തുടങ്ങിയ രാക്ഷസരെ നിഗ്രഹിച്ച് മുനിമാരെ രക്ഷിച്ചു. അയോധ്യയിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ മിഥില രാജധാനിയില്‍ ചെന്ന് അദ്ദേഹം ശൈവചാപം കുലച്ച് ജനകരാജാവിന്‍റെ പുത്രിയായ സീതയെ പരിണയിച്ചു.

രാമനെ യുവരാജാവായി അഭിഷേകം ചെയ്യാന്‍ ദശരഥന്‍ എല്ലാ ഏര്‍പ്പാടുകളും പൂര്‍ത്തിയാക്കിയപ്പോള്‍ മന്ഥര എന്ന സ്ത്രീയാല്‍ പ്രേരിതയായ കൈകേയി മുന്‍ വാഗ്ദാനമനുസരിച്ച് രണ്ടു വരങ്ങള്‍ ചോദിച്ചു. ഭരതനെ യുവരാജാവാക്കണമെന്നും രാമനെ 14 വര്‍ഷത്തേയ്ക്ക് കാട്ടില്‍ അയയ്ക്കണമെന്നുമുളള വര പ്രാര്‍ത്ഥന കേട്ട് ദശരഥന്‍ തളര്‍ന്നു വീണു.

രാമന്‍ തന്‍റെ അച്ഛന്‍റെ സത്യം പാലിക്കാനായി വനത്തിലേയ്ക്ക് പുറപ്പെട്ടപ്പോള്‍ സീതയും ലക്സ്മണനും അനുഗമിച്ചു. രാമന്‍റെ അഭാവത്തില്‍ ദശരഥന്‍ മരിക്കുകയും അവിടെ മടങ്ങിവന്ന ഭരതന്‍ അമ്മയെ കുറ്റപ്പെടുത്തിക്കൊണ്ട് വനത്തില്‍ ചെന്ന് രാമനോട് മടങ്ങിവരാന്‍ അപേക്ഷിക്കുകയും ചെയ്തു. രാമന്‍ അപേക്ഷ സ്വീകരിക്കാത്തതിനാല്‍ അദ്ദേഹത്തിന്‍റെ മെതിയടി വച്ച് പൂജിച്ചുകൊണ്ട് രാജ്യം ഭരിച്ചു.

ഗേദാവരിതീരത്ത് പഞ്ചവടിയില്‍ വസിക്കുന്ന കാലത്ത് രാമലക്സ്മണന്മാരെ പ്രണയാഭ്യര്‍ത്ഥനയുമായി സമീപിച്ച ശൂര്‍പ്പണഖ ഭീകരരൂപം പ്രകടിച്ചപ്പോള്‍ ലക്സ്മണന്‍ അവരെ അംഗഭംഗപ്പെടുത്തി. ശൂര്‍പ്പണഖയുടെ സഹോദരന്‍ രാവണന്‍ അതറിഞ്ഞു വന്ന് കപടതന്ത്രപ്രയോഗത്താല്‍ രാമനെ അകറ്റിയിട്ട് സീതയെ അപഹരിച്ചു ലങ്കയില്‍ കൊണ്ടു പോയി.

അവിടെ അശോകവനത്തില്‍ സീത രാക്ഷസിമാരാല്‍ ചുറ്റപ്പെട്ട് ദുഖിതയായി കഴിഞ്ഞു കൂടി.സീതയെ അന്വേഷിച്ചു നടന്ന രാമന്‍ വെട്ടേറ്റു വീണ ജടായു എന്ന പക്ഷിയെക്കണ്ട് സീതാപഹരണ കഥ മനസിലാക്കി. അനന്തരം അദ്ദേഹം സുഗ്രീവന്‍, ഹനുമാന്‍ എന്നീ വാനരപ്രമുഖരുമായി സഖ്യം ചെയ്ത് ബാലി എന്ന വാനരെ നിഗ്രഹിച്ച് സുഗ്രീവനെ കിഷ്കിന്ധാ രാജാവാക്കുകയും ഹനുമാനെ ലങ്കയിലേയ്ക്ക് അയയ്ക്കുകയും ചെയ്തു.

1| 2
കൂടുതല്‍
രാമായണ പാരായണം - രണ്ടാം ദിവസം
രാമായണ പാരായണം - ഒന്നാം ദിവസം
രാമായണ മാസം
രാമായണം
ഭാരതീയതയുടെ ശക്തി
ഓച്ചിറയിലെ നിരാകാര സങ്കല്പം