ഫെബ്രുവരി 10 ന്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത അധ്യക്ഷനാവും. കണ്‍വെന്‍ഷനെത്തുന്ന തീര്‍ഥാടകത്ധടെ സൗകര്യാര്‍ഥം സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പൈടെ എല്ലാ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും മാരാമണില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കോട്ടയം ലൈനില്‍ പോകുന്ന എല്ലാ ട്രെയിനുകള്‍ക്കും ഇത്തവണ തിത്ധവല്ലയില്‍ രണ്ടുമിനിട്ട് പ്രത്യേകസ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
തിങ്കള്‍മുതല്‍ ശനിവരെ രാവിലെ പത്തരയ്ക്കും രണ്ടരയ്ക്കും വൈകീട്ട് ആറരയ്ക്കുമാണ് പൊതുയോഗങ്ങള്‍. 17ന് ഉച്ചകഴിഞ്ഞ് സമ്മേളനത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും.
പ്രൊഫ. മാക്ക ജെ. മസാന്‍ഗോ, ഡോ. മിറോന്‍ എസ്. ആസ്ബര്‍ഗര്‍, ഡോ. ചാള്‍സ് പ്രൈസ് എന്നിവരാണ് ഈവര്‍ഷത്തെ കണ്‍വെന്‍ഷന്‍ അതിഥികള്‍.
|