ലേഖനം | ആരാധനാലയങ്ങള്‍ | ഇ-ആരാധന
പ്രധാന താള്‍ » ആത്മീയം » മതം » ലേഖനം » വ്രതശുദ്ധിയുടെ പതിനെട്ടാം പടി താണ്ടാന്‍ (To pass the holy steps of beleif)
Feedback Print Bookmark and Share
 
PRO
PRO
നാടെങ്ങും ശരണമന്ത്രങ്ങളാല്‍ മുഖരിതമാക്കി വീണ്ടുമൊരു മണ്ഡലകാലത്തിന് തുടക്കമായി. വൃശ്ചിക മാസത്തിന്‍റെ ആദ്യപുലരിയിലാണ് ശബരിമല വ്രതം ആരംഭിക്കുന്നത്. വ്രതം അനുഷ്ഠിക്കുമ്പോള്‍ ഭക്തര്‍ അയ്യപ്പമുദ്രയുള്ള മാല കഴുത്തിലണിയും. ഈ മാല ക്ഷേത്രസന്നിധിയിലോ ഗുരുസ്വാമിയുടെ മുന്നിലോ പൂജിച്ചാണ് ധരിക്കാറ്. മാലയിടുന്നതോടെ വ്രതത്തിനു തുടക്കമാവുന്നു.

പതിനെട്ടാംപടി ചവിട്ടുന്നതിനു വ്രതനിഷ്ഠയിലും ഇത്രയും പടികള്‍ താണ്ടണമെന്നു വിശ്വാസം. പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക്, അഷ്ടരാഗങ്ങളില്‍പെട്ട കാമം, ക്രോധം, ലോഭം, മോഹം, മദം, മാല്‍സര്യം, അഹങ്കാരം, അസൂയ, ത്രിഗുണങ്ങളായ സാത്വികം, രാജസ്വം, തമസ്വം തുടര്‍ന്നു വിദ്യ, അവിദ്യ എന്നിവയാണു മണ്ഡല വ്രതവേളയില്‍ താണ്ടേണ്ട പടികള്‍. കടുത്ത വ്രതമനുഷ്ഠിക്കുന്നവര്‍ക്കേ ഇതിനു കഴിയൂ.

മണ്ഡലകാലം മുഴുവനും ബ്രഹ്മചര്യം അനുഷ്ഠിക്കണം. ദിവസവും രാവിലെയു വൈകിട്ടും കുളി നിര്‍ബന്ധം. സുഗന്ധവസ്തുക്കള്‍, വാസന സോപ്പ്, പൗഡര്‍, ഹെയര്‍ ഓയില്‍ തുടങ്ങിയവ ഒഴിവാക്കുന്നത് നന്ന്. ശരീരശുദ്ധിക്കു പുറമേ മാനസിക ശുദ്ധിയും അനിവാര്യം. സ്വാമിഭക്തര്‍ എല്ലാ ദിവസവും ക്ഷേത്രദര്‍ശനം നടത്തണം.

കറുപ്പോ കാവിയോ നിറത്തിലുള്ള വസ്ത്രങ്ങളാണു വ്രതകാലയളവില്‍ ഉചിതം. വ്രതം അനുഷ്ഠിക്കുമ്പോള്‍ സസ്യാഹാരം, പഴവര്‍ഗങ്ങള്‍ എന്നിവ മാത്രമേ കഴിക്കാവൂ. യാതൊരു ജീവിയേയും കൊല്ലരുത്, കള്ളം പറയരുത്, മാതാപിതാക്കള്‍, ഗുരുക്കന്മാര്‍, തന്നേക്കാള്‍ മുതിര്‍ന്നവര്‍ ഇവരോടൊക്കെ വിനയപൂര്‍വ്വം പെരുമാറണം. സര്‍വ ചരാചരങ്ങളും "സ്വാമി'യെന്നു സങ്കല്‍പിക്കണം.

ത്യാഗം സഹിക്കാന്‍ കരുത്തു നേടണം. അന്യന്‍റെ വസ്തുക്കള്‍ മോഷ്ടിക്കരുത്. കള്ളസാക്ഷി പറയരുത്.
ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്, കോപിക്കരുത്. അയ്യപ്പധ്യാനം എപ്പോഴും മനസ്സിലുണ്ടാവണം. അന്നദാനം നല്ലത്. നഗ്നപാദരായി സഞ്ചരിക്കുന്നത് ഉത്തമം. വീടുകളില്‍ ആഴിപൂജ, ഭജന നടത്തുന്നതും പതിവാണ്.

മരണവീടുകളില്‍ പോകേണ്ടി വന്നാല്‍ കുളി കഴിഞ്ഞേ വീട്ടില്‍ കയറാവൂ. പ്രസവം നടന്ന വീടുകളില്‍ പോകുന്നതും ഒഴിവാക്കുന്നതാണ് ഉചിതം. പ്രസവം നടന്ന വീടുകളില്‍ നിന്നു ഭക്ഷണം കഴിക്കാന്‍ പാടില്ല.

മല്‍സ്യമാംസാദികള്‍ കഴിക്കരുത്. ക്ഷൗരം പാടില്ല. വിശ്രമവേളകളില്‍ പുണ്യകഥകള്‍ വായിക്കുക. ശരണം വിളിക്കാതെ അന്യവീടുകളില്‍ പ്രവേശിക്കരുത്. എല്ലാവരെയും സ്വാമിയെന്നു വിളിക്കുക.

ശബരിമലദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തി കത്തിച്ച നിലവിളക്കിനു മുന്പില്‍ തേങ്ങ ഉടച്ച് ശരണം വിളിയോടെയാണു മാല ഊരേണ്ടത്. തൊട്ടടുത്ത ക്ഷേത്രസന്നിധിയില്‍ ദര്‍ശനം നടത്തിയും മാല ഊരി വ്രതം അവസാനിപ്പിക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍