പ്രധാന താള്‍ > ആത്മീയം > മതം > ലേഖനം > ഹജ്ജ്: ദൈവസന്നിധിയിലേക്കൊരു കാല്‍വെയ്പ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹജ്ജ്: ദൈവസന്നിധിയിലേക്കൊരു കാല്‍വെയ്പ്
ഇസഹാഖ് മുഹമ്മദ്
ഇസ്ലാം മതത്തിന്‍റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ് ഹജ്ജ്. ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവസന്നിധിയിലേക്കുള്ള ഒരു കാല്‍-വയ്പ് കൂടിയാണ് ഹജ്ജ്. അറബ് മാസത്തിലെ ദുല്‍ഹജ്ജ് 8 മുതല്‍ 12 വരെ മക്കയിലേക്ക് നടത്തുന്ന തീര്‍ത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള ഒരു കൂട്ടം കര്‍മ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത്.

എല്ലാ വര്‍ഷവും ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നായി ലക്ഷോപലക്ഷം പേര്‍ മക്കയില്‍ ഹജ്ജിനായി എത്തുന്നു.ലോകത്തിl ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ഒത്തു ചേരുന്ന ഏക തീര്‍ത്ഥാടന കേന്ദ്രം മക്കയാണ്. ഒരു പക്ഷേ ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടകരുടെ സംഗമം ആയിരിക്കാം.

ഹജ്ജ് ചെയ്യേണ്ടവര്‍ ആരൊക്കെ?

ജീവിതത്തില്‍ ഒരിക്കല്‍, ബുദ്ധിയുള്ള, പ്രായപൂര്‍ത്തിയെത്തിയ, സ്വതന്ത്രനും, സാമ്പത്തിക-ശാരീരിക ശേഷിയുമുള്ള ഓരോ മുസ്ലിമിനും ഹജജ്‌ കര്‍മ്മം നിര്‍ബന്ധമാണ്.‌ സാമ്പത്തികപരമായി കഴിവുള്ളവര്‍ മാത്രം ഹജ്ജ് ചെയ്താല്‍ മതി.

കഴിവില്ലാത്തവന്‍ കടം വാങ്ങി ഹജ്ജ് ചെയ്താല്‍ അത് സ്വീകരിക്കുന്നതല്ല. ജീവിതത്തിലെ സാമ്പത്തികപരമായ കടങ്ങളും ബാധ്യതകളും തീര്‍ത്തതിന് ശേഷം ഹജ്ജ് ചെയ്യാനാണ് ഇസ്ലാം ഉദ്ബോധിപ്പിക്കുന്നത്.

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
1 | 2  >>  
കൂടുതല്‍
വ്രത വിശുദ്ധനായ പരുമല തിരുമേനി
അമംഗള മൂര്‍ത്തിയായി മൂദേവി
രാഹുവിനെ സൂക്ഷിക്കണം
പരുമല ഓര്‍മപ്പെരുന്നാളിനു കൊടിയേറി
ശരണം വിളികളുമായ് വൃശ്ചികമാസം
ജീവിത ഐശ്വര്യത്തിന് മഹാവിഷ്‌ണു