ഗ്രാമത്തലവന്‍ സ്വപ്നത്തിന്‍റെ കാര്യം ഗ്രാമവാസികളെ അറിയിച്ചു. ഇത് സത്യമാണോ എന്നറിയാന്‍ ഗ്രാമവാസികളെല്ലാം അടുത്ത ഗ്രാമത്തിലേക്ക് പോയി. അവിടെ വച്ച് ഒരു ഗ്രാമീണനില്‍ നാഗദേവത ആവേശിക്കുകയുണ്ടായി. നാഗദേവത ആവേശിച്ചയാള്‍ ഗ്രാമത്തലവന്‍ പറഞ്ഞതെല്ലാം സത്യമാണെന്നും വാനരനെ യഥാവിധി സംസ്കരിക്കണമെന്നും ആവശ്യപ്പെട്ടു.സ്വപ്ന ദര്‍ശനമനുസരിച്ച് ബസ്‌രി ഗ്രാമവാസികള്‍ വീണ്ടും വാനരന്‍റെ സംസ്കാരം നടത്തി. ചടങ്ങുകള്‍ക്കായി അടുത്തുള്ള 15 ഗ്രാമങ്ങളിലെ ആളുകളെ ക്ഷണിക്കുകയും ചെയ്തു. അന്ന് ഗ്രാമത്തില്‍ അഖണ്ഡ രാമായണ പാരായണവും ഉണ്ടായിരുന്നു. മരണാനന്തര ചടങ്ങുകള്‍ ഉജ്ജൈനിലെ പ്രസിദ്ധമായ ക്ഷിപ്ര നദിക്കരയിലായിരുന്നു. അത്ഭുതമെന്ന് പറയട്ടെ വാനരനെ യഥാവിധി സംസ്കരിച്ചതിന്‍റെ രണ്ടാം ദിവസം ബസ്‌രി ഗ്രാമത്തില്‍ നല്ല മഴ പെയ്തു. ഗ്രാമമാകെ പച്ചപ്പു പുതയ്ക്കുകയും ചെയ്തു. ബസ്‌രി ഗ്രാമത്തില്‍ നടന്ന ഈ സംഭവ കഥയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്...അത് എന്ത് തന്നെയായാലും ഞങ്ങളെ അറിയിക്കൂ... |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |