ഏഴ് കിലോ ഭാരമുള്ള കല്ല് കൊണ്ട് നിര്‍മ്മിച്ച വിഗ്രഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ? വിഗ്രഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതും മുങ്ങുന്നതും വരും വര്‍ഷത്തില്‍ ഗ്രാമീണരുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ സ്വാധീനിക്കുമോ? ഇപ്രാവശ്യത്തെ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി നമുക്ക് യാത്ര ചെയ്യാം.
മദ്ധ്യപ്രദേശില്‍ ദേവാസ് ജില്ലയില്‍ ഹത്പിപിലിയ എന്ന ചെറിയ ഗ്രാമമുണ്ട്. ഇവിടത്തെ നരസിംഹ ക്ഷേത്രത്തിലെ കല്‍ വിഗ്രഹം എല്ലാ വര്‍ഷവും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന അത്ഭുത സംഭവത്തിന് അനേകര്‍ സാക്‍ഷ്യംവഹിക്കുന്നു. എന്നാല്‍, എങ്ങനെ ഈ അത്ഭുതം സംഭവിക്കുന്നു. ഇതറിയാനായി ഞങ്ങള്‍ ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയുണ്ടായി. ഫോട്ടോഗാലറി കാണുക
എല്ലാ വര്‍ഷവും ദോള്‍ ഗ്യാരസിന്‍റെ (ഭാദവ മാസത്തിലെ പതിനൊന്നാം ദിവസം) അവസരത്തില്‍ നരസിംഹ മൂര്‍ത്തിയെ ആരാധിച്ച ശേഷം വിഗ്രഹം വെള്ളത്തില്‍ നിക്ഷേപിക്കുന്നു. അത്ഭുതമെന്ന് പറയട്ടെ, വിഗ്രഹം മുങ്ങിപ്പോകാതെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു. ഈ രംഗം വീക്ഷിക്കാനായി വന്‍ ജനക്കൂട്ടം തന്നെ എല്ലാ വര്‍ഷവും എത്താറുണ്ട്.
വിഗ്രഹം ഒരു പ്രാവശ്യം മാത്രമേ പൊങ്ങിവരുന്നുള്ളുവെങ്കില്‍ വരും വര്‍ഷത്തിലെ നാല് മാസം ഗ്രാമത്തില്‍ ഐശ്വര്യം കളിയാടുമെന്നാണ് മുഖ്യ പൂജാരിയായ ഗോപാല്‍ വൈഷ്ണവ പറയുന്നത്. വിഗ്രഹം മൂന്ന് പ്രാവശ്യം താണും പൊങ്ങിയും വരികയാണെങ്കില്‍ ഒരു വര്‍ഷം മുഴുവനും ഗ്രാമത്തില്‍ ഐശ്വര്യം കളിയാടുമെന്നും അദ്ദേഹം പറഞ്ഞു.
|