പ്രധാന താള്‍ > ആത്മീയം > വിശ്വസിച്ചാലും ഇല്ലെങ്കിലും > വിശ്വസിക്കാമോ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമന്‍ രക്ഷിച്ച ഗ്രാമം!  Search similar articles
അനിരുദ്ധ ജോഷി
WDWD
ഇത്തവണ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയിലൂടെ ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് തിവാദിയ എന്ന കൊച്ചു ഗ്രാമത്തിലേക്കാണ്. മധ്യപ്രദേശിലെ ദേവാസിന് അടുത്താണ് തിവാദിയ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തിലെ മുഴുവന്‍ ആളുകളും ഭഗവാന്‍ ശ്രീരാമന്‍റെ ഭക്തരാണ്. ദുരിതങ്ങളില്‍ പെട്ട് ഉഴറിയ അവരുടെ ജീവിതം സാധാരണ നിലയിലാക്കിയത് ശ്രീരാമചന്ദ്രനാണെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ഫോട്ടോഗാലറി
പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിവാദിയ പകര്‍ച്ച വ്യാധികളുടെയും പട്ടിണിയുടെയും വരള്‍ച്ചയുടെയും പിടിയില്‍ അമര്‍ന്നിരിക്കുകയായിരുന്നുവത്രേ. സിന്ധ് ഹനുമാന്‍ ക്ഷേത്രത്തില്‍ അഖണ്ഡ രാമായണ പാരായണം ആരംഭിച്ചതോടെ കഥകള്‍ മാറി, രാമായണ പാരായണത്തിന് കെടാവിളക്കും തെളിയിച്ചിരുന്നു.

WDWD
അഖണ്ഡ രാമായണ പാരായണം ആരംഭിച്ചതു മുതല്‍ ഗ്രാമീണരുടെ ജീവിതത്തിലേക്ക് സന്തോഷവും തിരികെ വന്നു എന്ന് ക്ഷേത്രത്തിലെ പൂജാരി ധര്‍മ്മേന്ദ്ര വ്യാസ് പറയുന്നു. രാമായണപാരായണത്തിനു മുമ്പ് ഗ്രാമത്തില്‍ 300 അടി താഴ്ചയിലായിരുന്നു ജലസ്രോതസ്സ്. എന്നാല്‍ പാരായണം തുടങ്ങിക്കഴിഞ്ഞ് 30 മുതല്‍ 40 അടി താഴ്ചയില്‍ നിന്ന് ജലം ലഭ്യമായി തുടങ്ങി. ചിലയിടങ്ങളില്‍ അഞ്ച് അടി താഴ്ചയില്‍ നിന്ന് പോലും ജലം ലഭിക്കുന്നുണ്ട് എന്നും വ്യാസ് അവകാശപ്പെടുന്നു.
വീഡിയോ കാണുക
1 | 2  >>  
ഫോട്ടോഗാലറി
ശ്രീരാമപുണ്യം
വെബ്‌ദുനിയ സംവാദം
പുരാണ പാരായണം പകര്‍ച്ച വ്യാധികളെ ഇല്ലാതാക്കുമോ?
കൂടുതല്‍
നാഗങ്ങള്‍ക്കൊരു പ്രണയകുടീരം  
ഡോക്ടറെ കണ്ടാല്‍ രോഗം മൂര്‍ച്ഛിക്കും?  
ബാധയൊഴിക്കുന്ന അത്ഭുത വൃക്ഷം  
കാളി മസ്ജിദിന്‍റെ മഹാശക്തി  
ദൈവത്തെക്കാള്‍ ആരാധ്യനായ അസുരന്‍!  
വടിയുപയോഗിച്ച് ജലസാന്നിധ്യം അറിയാം!